കൃഷി മന്ത്രിയെ കാണാൻ കാടിന്റെ മക്കളെത്തി; അതിഥികൾക്ക് സ്വീകരണം ഒരുക്കി മന്ത്രി

കൃഷിമന്ത്രി പി പ്രസാദിനെ കാണാൻ വിതുര ഗോത്രവർഗകോളനിയിൽ നിന്നും തിരുവനന്തപുരത്തെത്തി കാടിൻറെ മക്കൾ. പ്രത്യേകഇനം കൈതച്ചക്ക ഉൾപ്പടെ നിരവധി വനവിഭവങ്ങളുമായാണ് മണിതൂക്കി ഗോത്രവർഗത്തിൽ നിന്നുള്ളവർ മന്ത്രിയുടെ ഔദ്യോഗികവസതിയിലെത്തിയത്. അതിഥികളെ ഭക്ഷണം നൽകി സ്വീകരിച്ചാണ് മന്ത്രി തിരിച്ചയച്ചത്.
കൃഷിമന്ത്രിക്കായി മണിതൂക്കി ഗോത്രവർഗത്തിലെ പരപ്പിയും കുടുംബവും കൊണ്ട് വന്ന പ്രധാന വിഭവം കൂന്താണിയെന്നും മക്കളുവളർത്തിയെന്നും വിളിക്കുന്ന പ്രത്യേക ഇനം കൈതച്ചക്കയാണ്. ഒരു വലിയ കൈതച്ചക്കയ്ക്ക് ചുറ്റും ചെറിയ ഫലങ്ങൾ കൂടിച്ചേരുന്നതാണ് ഈ ഫലവർഗം. കൈതച്ചക്ക അലസമായി പിടിക്കരുതെന്ന് മന്ത്രിക്ക് പരപ്പി നിർദേശം നൽകി. 30 വർഷമായി മണിതൂക്കി ഗോത്രവിഭാഗം കൃഷിചെയ്യുന്ന കൈതച്ചക്കയാണിത്. മന്ത്രിക്ക് നൽകാൻ കൈതച്ചക്കക്ക് പുറമേ കാട്ടുകാച്ചില്‍, വിവിധ ഇനം മരച്ചീനി, മധുരക്കിഴങ്ങ്, ഈറ്റവടി, ഉൾപ്പടെ നിരവധി വനവിഭവങ്ങൾ വേറെയും. ഒപ്പം ഗ്രോത്രഭാഷയിൽ പ്രത്യേക ഗാനവും.
Read Also: തിരുവല്ലയിലെ കര്‍ഷകന്റെ ആത്മഹത്യ; ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടി കൃഷിമന്ത്രി
ഈ പ്രത്യേക കൃഷിയിനങ്ങളുടെ പൈതൃകാവകാശം മണിതൂക്കി വിഭാഗത്തിന് തന്നെ സ്വന്തമാക്കി നൽകുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം വിതുര മണിതൂക്കി ഗോത്രവർഗക്കോളനിയിൽ താമസിക്കുന്ന ഈ വിഭാഗത്തിൻറെ പ്രധാന ഉപജീവനമാർഗം കൃഷിയാണ്. ഇവർക്ക് പ്രത്യേക ഭാഷയും ഉണ്ട്.
Story Highlights: Vithura colony tribes meets minister P Prasad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here