ബത്തേരി ബിജെപി കോഴക്കേസ്: കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്ന് അന്വേഷണം സംഘം

ബത്തേരി നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ സി.കെ.ജാനുവിന് ബിജെപി കോഴ നല്‍കിയെന്ന കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്ന് അന്വേഷണ സംഘം. ബിജെപി വയനാട് ജില്ലാ വൈസ് പ്രസിഡന്റ് പ്രശാന്ത് മലവയല്‍ കേസില്‍ പ്രതിയാകും ( Bathery case file chargesheet soon ).
ബത്തേരി മണിമല ഹോംസ്റ്റേയില്‍ വെച്ച് സി.കെ.ജാനുവിന് പണം നല്‍കിയതിന് വ്യക്തമായ തെളിവ് ലഭിച്ചെന്ന് അന്വേഷണ സംഘം പറഞ്ഞു. പണം നല്‍കിയത് പ്രശാന്ത് മലവയല്‍ ആണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഫോണ്‍ സംഭാഷങ്ങളുടെ ഫൊറന്‍സിക് പരിശോധനാ ഫലം ഉടന്‍ ലഭിക്കും. നിലവില്‍ ഒന്നാം പ്രതി കെ.സുരേന്ദ്രനും രണ്ടാം പ്രതി സി.കെ.ജാനുവുമാണ്.
Read Also: “ഡബിൾ വെരിഫിക്കേഷൻ കോഡ്”; വാട്സാപ് സുരക്ഷയ്ക്കായി പുതിയ ഫീച്ചർ…
തിരുവനന്തപുരത്തും ബത്തേരിയില്‍ വെച്ചും സി.കെ.ജാനുവിന് പണം നല്‍കിയതിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചെന്ന് അന്വേഷണ സംഘം അറിയിച്ചു. ജെആര്‍പി ട്രഷറര്‍ പ്രസീത അഴീക്കോട് പുറത്തുവിട്ട ഫോണ്‍ സംഭാഷണങ്ങളുടെ ഫോറന്‍സിക് പരിശോധന ഫലവും ഉടന്‍ ലഭിക്കും. എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥിയാകാന്‍ ജെആര്‍പി നേതാവായിരുന്ന സി.കെ.ജാനുവിന് ബിജെപി നേതാക്കള്‍ പണം നല്‍കിയെന്ന ആരോപണമാണ് കേസിന് ആസ്പദമായ സംഭവം.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here