ബിജെപിയിൽ ചേർന്ന ഹാർദിക് പട്ടേലിന് വേദിയിൽ വച്ച് മുഖത്തടി കിട്ടിയോ ? [ 24 Fact Check]

ഹാർദിക് പട്ടേൽ വേദിയിൽ സംസാരിക്കുന്നതിനിടെ മറ്റൊരു വ്യക്തി വന്ന് മുഖത്തടിക്കുന്ന വിഡിയോ കുറച്ച് ദിവസമായി സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ബിജെപിയിൽ ചേർന്ന ശേഷമാണ് ഹർദിക് പട്ടേലിന് അടി കിട്ടുന്നതെന്നും, മുഖത്തടിച്ചുകൊണ്ടാണ് ബിജെപി അദ്ദേഹത്തെ സ്വാഗതം ചെയ്തതെന്നും വിഡിയോയ്‌ക്കൊപ്പമുള്ള കുറിപ്പിൽ പറയുന്നു.
എന്നാൽ ഈ പ്രചാരണം വ്യാജമാണ്. ഇത്തരത്തിലൊരു സംഭവം നടന്നിട്ടുണ്ടെങ്കിലും അത് ഹർദിക് കോൺഗ്രസിലായിരുന്നപ്പോഴാണ്. 2019 ൽ ഗുജറാത്തിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ തരുൺ ഗജ്ജർ എന്ന വ്യക്തി ഹർദിക് പട്ടേലിന്റെ മുഖത്തടിക്കുന്ന വിഡിയോയാണ് ഇത്.
2022 ജൂൺ 3നാണ് കോൺഗ്രസ് വിട്ട് ഹർദിക് പട്ടേൽ ബിജെപിയിൽ അംഗത്വം സ്വീകരിക്കുന്നത്. ഈ വിഡിയോ ഹാർദിക് ബിജെപിയിൽ അംഗത്വം എടുക്കുന്നതിന് മുൻപുള്ളതാണെന്ന് ചുരുക്കം.
Story Highlights: hardik patel slapped 24 fact check
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here