അർമേനിയയിലേക്ക് ഒരു ഇടുക്കികാരി; ലോകസുന്ദരി മത്സരത്തിൽ പങ്കെടുക്കാൻ തയ്യാറായി നാലാം ക്ലാസുകാരി…

കുട്ടികളുടെ സ്വപ്നങ്ങൾക്ക് പ്രത്യേകമായ സൗന്ദര്യമുണ്ട്. അവരുടെ നിഷ്കളങ്കമായ മനസ്സിൽ വിരിയുന്ന, അവരുടെ സ്വപ്നങ്ങളിലേക്കുള്ള ആദ്യ പടിയാണത്. ഇനി പരിചയപ്പെടുത്തുന്നത് ഇടുക്കിയിൽ നിന്നുള്ള ഒരു നാലാം ക്ളാസുകാരിയെയാണ്. അർമേനിയയിൽ നടക്കുന്ന ലോകസുന്ദരി മത്സരത്തിൽ ഇത്തവണ ഈ ഇടുക്കിക്കാരിയുമുണ്ട്. ഇടുക്കി ഉടുമ്പുചോല സ്വദേശിനിയാണ് ആദ്യ. വേൾഡ് ഫിനാലെയിൽ പങ്കെടുക്കുന്നതിന് വേണ്ടിയുള്ള പരിശീലനത്തിനാണ് ഇപ്പോൾ ഈ കൊച്ചു മിടുക്കി.
വലിയ സ്വപ്‌നങ്ങൾ നേടിയെടുക്കുന്നതിന് വേണ്ടിയുള്ള പരിശ്രമത്തിലാണ് ആദ്യ ഇപ്പോൾ. ടിവി ഷോകളിൽ കണ്ട മോഡലുകളിലെ ചുവടുവെപ്പും മുഖഭാവവും കണ്ണാടിയ്ക്ക് മുന്നിൽ അനുകരിച്ചാണ് ഈ കൊച്ചു മിടുക്കിയുടെ തുടക്കം. മോഡലിംഗിനോടുള്ള ആദിയോടുള്ള താത്പര്യം കണ്ട മാതാപിതാക്കൾ ഈ കൊച്ചുമിടുക്കിയ്ക്ക് വേണ്ട എല്ലാ പ്രോത്സാഹനവും നൽകി ഒപ്പം നിന്നു.
ഇന്ന് ഇടുക്കിയിലെ മലയോരത്ത് നിന്നും മോഡലിംഗിന്റെ ലോകം കീഴടക്കാൻ തയ്യാറെടുക്കുകയാണ് ഈ നാളം ക്ലാസുകാരി. “മിസ് വേൾഡ് എന്നത് ഭയങ്കര ക്രേസി ആണ് എനിക്ക്. ഞാൻ പങ്കെടുക്കുന്ന ഓരോ ഷോകളും അതിലേക്കുള്ള ചുവടു വെപ്പാണ്. അതിനായാണ് ഞാൻ പരിശ്രമിക്കുന്നതും” എന്നാണ് ഈ കൊച്ചുമിടുക്കി തന്റെ സ്വപ്നങ്ങളെ കുറിച്ച് പറഞ്ഞത്.
ആർട് കഫെ കമ്പനിയുടെ നേതൃത്വത്തിൽ മലബാർ ഫാഷൻ ഷോയിൽ ഇടുക്കിയിൽ നിന്ന് പങ്കെടുത്ത ഏക മത്സരാർത്ഥിയായിരുന്നു ആദ്യ. ഫാഷൻ റൺവെ ഇന്റർനാഷണലിൽ തൃശൂർ വെച്ച് നടത്തിയ ഒഡിഷനിൽ പിന്നീട് അവസരം ലഭിച്ചു. പിന്നീട് ഇന്ത്യയിലെ വിവിധ സംസഥാനങ്ങളിൽ കുട്ടികളോടൊപ്പം ഇന്റർനാഷണൽ ഫിനാലെയിൽ പങ്കെടുത്ത് സെക്കൻഡ് റണ്ണറപ്പ് ആയി. ഇനി അർമേനിയയിൽ നടക്കുന്ന വേൾഡ് ഫിനാലയിലെ കിരീടം ചൂടണം. അതിനുള്ള തയായറെടുപ്പിലാണ് ആദ്യ.മാതാപിതാക്കളായ ജിമിയും ലിജയും ആദ്യയുടെ വിജയം കാണാൻ വേണ്ട പ്രോത്സാഹനവുമായി ഒപ്പമുണ്ട്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here