ഡിവൈഎഫ്‌ഐ നേതാവിന് പൊലീസ് മര്‍ദനം; അടിയേറ്റ് കര്‍ണപടം തകര്‍ന്നു

ഡിവൈഎഫ്‌ഐ നേതാവിന് പൊലീസിന്റെ മര്‍ദനം. മെഴുവേലി സ്വദേശി മനുവിനെയാണ് ഇലവുംതിട്ട സ്റ്റേഷനിലെ എസ്‌ഐ അക്രമിച്ചത്. അക്രമത്തില്‍ മനുവിന്റെ ഇടത്തെ കര്‍ണ പടം തകര്‍ന്നു.
വീടിന് സമീപം ജോലി കഴിഞ്ഞ് നില്‍ക്കുമ്പോഴായിരുന്നു അക്രമം. അമ്മയെ തെറി പറഞ്ഞപ്പോള്‍ പ്രതികരിച്ചതോടെയാണ് എസ്‌ഐ മര്‍ദിച്ചത്. രണ്ടു ചെവിക്കും. മാറി മാറി അടിച്ചെന്ന് മനു ട്വന്റിഫോറിനോട് പറഞ്ഞു. മനുവിനെ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read Also: “ഡബിൾ വെരിഫിക്കേഷൻ കോഡ്”; വാട്സാപ് സുരക്ഷയ്ക്കായി പുതിയ ഫീച്ചർ…
താന്‍ നടന്നു വന്ന് ബൈക്കിലേക്ക് കേറുമ്പോള്‍ എസ്‌ഐ ദൂരെ നിന്ന് ക്ലോസായിട്ട് നോക്കി. എസ്‌ഐക്ക് തന്നെ നേരത്തെ അറിയാവുന്നതുമാണ്. ആ സമയം എസ്‌ഐ തന്നോട് നീ എന്തെടാ നിന്ന് ആടുന്നത് എന്ന് ചോദിച്ചു. അതിന് ശേഷം വാഹനത്തിന്റെ അരികിലേക്ക് വിളിപ്പിച്ചു. അടുത്തു ചെന്നു കഴിഞ്ഞപ്പോള്‍ മോശം രീതിയിലാണ് പെരുമാറിയത്. ഷര്‍ട്ടൂരുകയും പോക്കറ്റ് പരിശോധിക്കുകയും നീ കഞ്ചാവ് അടിക്കുന്ന ആളാണോ എന്ന് ചോദിച്ച് പരസ്യമായി അപമാനിക്കുന്ന സ്ഥിതിയുണ്ടായെന്നും മനു പറയുന്നു. ജീപ്പില്‍ നിന്ന് ചാടിയിറങ്ങിയ എസ്‌ഐ തന്നെ മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തില്‍ വലതു ചെവിക്ക് കാര്യമായ പരിക്കുണ്ടെന്നും മനു പറഞ്ഞു.
Story Highlights: DYFI leader beaten by police; The eardrum was shattered by the blow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here