ടിക്കറ്റിനൊപ്പം കുടിവെള്ളവും, വേനൽ ചൂടിൽ യാത്രക്കാർക്ക് ആശ്വാസമായി ഒരു ബസ് കണ്ടക്ടർ

മനുഷ്യത്വത്തിന്റെ മാതൃകയായി മാറുകയാണ് ഹരിയാന റോഡ്‌വേസിലെ ഒരു ബസ് കണ്ടക്ടർ. വേനൽ ചൂടിൽ വലയുന്ന യാത്രക്കാർക്ക് ടിക്കറ്റിനൊപ്പം കുടിവെള്ളവും നൽകിയാണ് സുരേന്ദ്ര ശർമ്മ ജനശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ കഥയും, ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
12 വർഷം മുമ്പാണ് സുരേന്ദ്ര ശർമ്മ സർവീസിൽ ചേരുന്നത്. അന്നുമുതൽ ഒരു ഗ്ലാസ് വെള്ളം നൽകിയാണ് യാത്രക്കാരെ സ്വീകരിക്കുന്നത്. ഇതിനാവശ്യമായ വെള്ളം എപ്പോഴും ബസ് കരുത്താറുണ്ട്. തീരുന്ന മുറയ്ക്ക് ശർമ്മ തന്നെ നിറച്ചുവയ്ക്കും. ബസിലെ യാത്രക്കാർക്ക് വെള്ളം നൽകുന്ന കണ്ടക്ടറുടെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
ഐഎഎസ് ഉദ്യോഗസ്ഥൻ അവനീഷ് ശരണാണ് സുരേന്ദ്ര ശർമ്മയുടെ കഥ ട്വിറ്ററിൽ പങ്കുവച്ചത്. ദിവസങ്ങൾക്ക് മുമ്പാണ് പോസ്റ്റ് ഷെയർ ചെയ്തത്. ശർമ്മയുടെ പ്രവർത്തിക്ക് സോഷ്യൽ മീഡിയ വലിയ പിന്തുണയാണ് നൽകുന്നത്. “ബസിൽ കയറുമ്പോൾ തന്നെ കുടിവെള്ളം നൽകി ആളുകളുടെ മനസ്സിൽ മായാത്ത മുദ്ര പതിപ്പിക്കുന്നു. ഭാലി ആനന്ദ്പൂർ, റോഹ്തക്കിന്റെ സഹോദരൻ സുരേന്ദ്ര ശർമ്മ എല്ലാവർക്കും പ്രചോദനമാണ്”- ഹരിയാനയിൽ നിന്നുള്ള രാജ്യസഭാ എംപി ദീപേന്ദർ സിംഗ് ഹൂഡ ട്വിറ്ററിൽ കുറിച്ചു.
Story Highlights: Haryana Bus Conductor Offers Water To All Passengers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here