മിതാലി രാജ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ ‘നട്ടെല്ല്’ മിതാലി രാജ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട ക്രിക്കറ്റ് ജീവിതത്തിൽ നിന്നാണ് മിതാലി വിരമിക്കുന്നത്. സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. ജീവിതത്തിന്റെ രണ്ടാം ഇന്നിങ്‌സിലും നിങ്ങളുടെ അനുഗ്രഹം പ്രതീക്ഷിക്കുന്നു, വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് മിതാലി രാജ് പറഞ്ഞു.
1996ല്‍ 16ാം വയസിലാണ് മിതാലി ഇന്ത്യന്‍ കുപ്പായം അണിയുന്നത്. 12 ടെസ്റ്റുകളും 232 ഏകദിനങ്ങളും 89 ടി20 മത്സരങ്ങളും ഇന്ത്യക്കായി കളിച്ചു. രണ്ട് ലോകകപ്പ് ഫൈനലുകളിലേക്കും മിതാലി ഇന്ത്യയെ നയിച്ചു. 12 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് ഒരു സെഞ്ചുറിയും 4 അർധസെഞ്ചുറിയും സഹിതം 699 റൺസും, ഏകദിനത്തിൽ 7 സെഞ്ചുറികളും 64 അർധസെഞ്ചുറികളും സഹിതം 7805 റൺസും മിതാലി നേടി.
Thank you for all your love & support over the years!
— Mithali Raj (@M_Raj03) June 8, 2022
I look forward to my 2nd innings with your blessing and support. pic.twitter.com/OkPUICcU4u
ടി20 ക്രിക്കറ്റിൽ 2364 റൺസാണ് മിതാലിയുടെ സമ്പാദ്യം. ഏകദിന റണ്‍വേട്ടയില്‍ ലോക താരങ്ങളില്‍ ഒന്നാമതാണ് മിതാലി. ക്യാപ്റ്റനെന്ന നിലയിൽ ഏറ്റവും കൂടുതൽ ജയങ്ങൾ സ്വന്തമാക്കിയ റെക്കോർഡും മിതാലിയുടെ പേരിലാണ്.
Story Highlights: mithali raj retires from-cricket
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here