എൻജിനിയറിംഗ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ലഹരിക്കച്ചവടം; 30 ലക്ഷം രൂപയുടെ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

30 ലക്ഷം രൂപയുടെ എം.ഡി.എം.എയുമായി യുവാവ് പള്ളിക്കൽ പൊലീസിന്റെ പിടിയിലായി. എൻജിനിയറിംഗ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് വില്പനയ്ക്കെത്തിച്ച എം.ഡി.എം.എയാണ് പിടിച്ചെടുത്തത്. തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലത്തിനടുത്തുള്ള കടമ്പാട്ടുകോണത്തുനിന്നാണ് യുവാവിനെ പിടികൂടിയത്. നാവായിക്കുളം ക്ഷേത്രത്തിന് സമീപം അമരാവതി വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന അഖിൽകൃഷ്ണനാണ് (24) അറസ്റ്റിലായത്.
Read Also: എം.ഡി.എം.എ വ്യാപാരത്തിൽ നിന്ന് ലഭിച്ച പണം ഉപയോഗിച്ച് യുവാവ് വാങ്ങിയ ബൈക്ക് പൊലീസ് പൊക്കി
കടമ്പാട്ടുകോണം ഇലങ്കം ക്ഷേത്രത്തിന് സമീപം കുളമട റോഡിൽ മയക്ക് മരുന്ന് വില്പനയ്ക്ക് കൊണ്ടുവരുന്നതായി പള്ളിക്കൽ പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ പി. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് യുവാവ് കുടുങ്ങിയത്. പ്രതിയുടെ കൈയ്യിൽ നിന്ന് 20ഗ്രാം എം.ഡി.എം.എയും 100 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
Story Highlights: Youth arrested with MDMA of Rs 30 lakh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here