മുഖ്യമന്ത്രിയുടെ കോലം കത്തിക്കാൻ ശ്രമിച്ചു; വർക്കലയിൽ ഡിവൈഎഫ്ഐ-ബിജെപി സംഘർഷം

വർക്കലയിൽ ഡിവൈഎഫ്ഐ-ബിജെപി സംഘര്‍ഷം ഉണ്ടായി. പ്രകടനമായി എത്തിയ പ്രവർത്തകർ ഏറ്റുമുട്ടുകയായിരുന്നു. ഡിവൈഎഫ്ഐ പ്രവർത്തകർ പി സി ജോർജിനെതിരെ പ്രതിഷേധ പ്രകടനം നടത്തി. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് ബിജെപി പ്രവർത്തകർ പ്രകടനം നടത്തിയത്. ഇവര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിക്കാൻ ശ്രമിച്ചപ്പോഴാണ് സംഘർഷമുണ്ടായത്. തുടര്‍ന്ന് ബിജെപി പ്രവർത്തകർ മൈതാനം ജംഗ്ഷൻ ഉപരോധിച്ചു. (bjp-dyfi clash in varkala)
രണ്ട് വനിതാ കൗൺസിലർമാർ അടക്കം മുന്ന് ബിജെപി പ്രവർത്തകർ ചികിത്സ തേടി. അക്രമികളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് പൊലീസ് സ്വീകരിച്ചതെന്നും കൈയ്യും കെട്ടി നോക്കി നിൽക്കുകയായിരുന്നുവെന്നും ബിജെപി ആരോപിച്ചു. മൂന്ന് കൗൺസിലർമാർക്കും സ്ത്രീകൾ ഉൾപ്പെടെ നിരവധി പ്രവർത്തകർക്കും അക്രമത്തിൽ പരുക്കേറ്റു.
സിപിഐ എമ്മിന്റെ അക്രമത്തിന് മുൻപിൽ തല കുനിച്ചു കൊടുക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചതെന്ന് ബിജെപി ജില്ലാ അദ്ധ്യക്ഷൻ വിവി. രാജേഷ് പറഞ്ഞു. ഒരു ഭാഗത്ത് പൊലീസിനെ സിപിഐഎം ആക്കി മാറ്റുകയും മറുഭാഗത്ത് സിപിഐഎമുകാരെക്കൊണ്ട് തെരുവിൽ അക്രമം കാണിക്കുകയും ചെയ്യാനാണ് സിപിഐഎം തീരുമാനിച്ചിരിക്കുന്നത്. സർവ്വശക്തിയും സമാഹരിച്ച് പ്രതിരോധിക്കും. അക്രമത്തെ പൊലീസ് നോക്കിനിന്ന് പിന്തുണയ്‌ക്കുകയാണ്. ആസൂത്രിതമായ അക്രമമാണ് നടന്നത്. മറ്റെന്നാൾ രാവിലെ വർക്കല എംഎൽഎയുടെ ഓഫീസിലേക്ക് മാർച്ച് നടത്തുമെന്നും വി.വി രാജേഷ് അറിയിച്ചു.
Story Highlights: bjp-dyfi clash in varkala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here