കൊച്ചി മെട്രോ പേട്ട-എസ്എൻ ജംഗ്ഷൻ പാതയിലെ അന്തിമ പരിശോധന ഇന്ന് ആരംഭിക്കും

കൊച്ചി മെട്രോ പേട്ട സ്റ്റേഷനിൽ നിന്ന് എസ്.എൻ.ജംഗ്ഷൻ വരെയുള്ള പുതിയ പാതയിലെ അന്തിമ പരിശോധന ഇന്ന് ആരംഭിക്കും. മെട്രോ റെയിൽ സുരക്ഷാ കമ്മീഷണറുടെ നേതൃത്വത്തിലാണ് പരിശോധ നടക്കുന്നത്. എസ് എൻ ജംഗ്ഷനിലേക്ക് മെട്രോ എത്തുന്നതോടെ ആകെ സ്റ്റേഷനുകളുടെ എണ്ണം 24 ആകും. ( kochi metro petta sn junction final inspection )
ഇലക്ടിക്കൽ ഇൻസ്പെക്ടർ ജനറൽ, കേരള ഫയർ ആൻഡ് റെസ്ക്യു സർവീസ് തുടങ്ങിയ വിഭാഗങ്ങളുടെ ക്ലിയറൻസ് നേടിയ ശേഷമാണ് പാതയുടെ അവസാന ഘട്ട പരിശോധന മെട്രോ റെയിൽ സുരക്ഷാ കമ്മീഷണർ നടത്തുന്നത്. സിഗ്നൽ, ടെലികമ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ തുടങ്ങിയ മേഖലയിൽ നിന്നുള്ള വിദഗ്ധർ സുരക്ഷാ കമ്മീഷണർ അഭയ് കുമാർ റായിക്കൊപ്പം പരിശോധനയിൽ പങ്കെടുക്കും. പാതയിലൂടെ യാത്രാ സർവീസ് നടത്തണമെങ്കിൽ സുരക്ഷ കമ്മീഷണറുടെ അനുമതി ആവശ്യമാണ്.
Read Also: കൊച്ചി മെട്രോ കുട്ടികൾക്കായി സമ്മര് ക്യാമ്പ് ആരംഭിച്ചു
രണ്ട് സ്റ്റേഷനുകളിലേക്ക് കൂടി മെട്രോ ട്രയിൻ എത്തുന്നതോടെ സ്റ്റേഷനുകളുടെ എണ്ണം 22 ൽ നിന്ന് 24 ആകും. നിലവിലുള്ളതിൽ ഏറ്റവും വലിയ സ്റ്റേഷനാണ് വടക്കേകോട്ടയിൽ സജ്ജമാകുന്നത്. ജില്ലയിലെ ഏറ്റവും വലിയ റെസിഡൻഷ്യൽ സോണിലാണ് എസ്.എൻ ജംഗ്ഷൻ പൂർത്തിയാകുന്നത്. കൊച്ചി മട്രോ റെയിൽ ലിമിറ്റഡ് നേരിട്ട് ഏറ്റെടുത്ത് നിർമിക്കുന്ന ആദ്യ പാതയാണ് പേട്ട മുതൽ എസ്.എൻ ജംഗ്ഷൻവരെയുള്ളത്. 453 കോടിരൂപയാണ് മൊത്തം നിർമാണ ചെലവ്.
Story Highlights: kochi metro petta sn junction final inspection
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here