കാൺപൂർ സന്ദർശനം: ഇ.ടി മുഹമ്മദ് ബഷീർ എംപിയെ യുപി പൊലീസ് തടഞ്ഞു

പ്രവാചക നിന്ദക്കെതിരായ പ്രതിഷേധത്തിൽ പരുക്കേറ്റവരെ കാണാനെത്തിയ ഇ.ടി മുഹമ്മദ് ബഷീർ എം.പിയെ പൊലീസ് തടഞ്ഞു. കാൺപൂരിൽ ഇന്നലെ അർധരാത്രിയോടെയാണ് യുപി പൊലീസ് തടഞ്ഞത്. റെയിൽവേ സ്റ്റേഷനിൽ തന്നെ എം.പിയെ തടയുകയായിരുന്നു. തുടർന്ന് 10 കിലോ മീറ്റർ അകലെയുള്ള സ്ഥലത്തുവച്ച് വിഷയം ചർച്ച ചെയ്യാമെന്ന് പൊലീസ് അറിയിച്ചുവെന്ന് എം.പി ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റ്:
പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചതിന് പൊലീസ് വേട്ടയാടൽ നേരിട്ട മനുഷ്യരെയും മറ്റു ബന്ധപ്പെട്ടവരെയും നേരിൽ കാണാൻ കാൺപൂരിലെത്തി. എന്നാൽ ഈ അർദ്ധരാത്രി യുപി പൊലീസ് പല ന്യായങ്ങൾ പറഞ്ഞ് ഞങ്ങളെ തടഞ്ഞിരിക്കുയാണ്. അതിനെത്തുടർന്ന് ഞങ്ങൾ റോഡിലിരുന്ന് പ്രതിഷേധിച്ചു. എന്നിട്ടും യുപി പൊലീസ് വഴങ്ങാൻ തയ്യാറായില്ല. ഇപ്പോൾ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ അഭ്യർത്ഥന മാനിച്ച് തൽക്കാലം ഡൽഹിയിലേക്ക് മടങ്ങുകയാണ്. യുപി പൊലീസിന്റെ ഈ ജനാധിപത്യ വിരുദ്ധമായ നടപടിക്കെതിരെ പ്രതിഷേധം തുടരും.
Story Highlights: Kanpur visit, ET Mohammad Basheer MP detained by UP police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here