യാത്രക്കാർ 50,000 റിയാലില്‍ കൂടുതല്‍ കൈവശം വെക്കരുത്; മുന്നറിയിപ്പുമായി ഖത്തർ

രാജ്യത്ത് പ്രവേശികുന്നവരും പുറത്തുപോകുന്നവരും 50,000 റിയാലില്‍ കൂടുതല്‍ കൈവശം വെക്കരുതെന്ന് ഖത്തർ. ഈ തുകക്ക് കൂടുതല്‍ മൂല്യമുള്ള കറന്‍സിയുടെ സാധനങ്ങളുമുണ്ടെങ്കില്‍ അറിയിക്കണമെന്ന് ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി നിര്‍ദേശം നല്‍കി.
50,000 ത്തില്‍ അധികം മൂല്യമുള്ള ഖത്തരി റിയാല്‍ അല്ലെങ്കില്‍ തത്തുല്യമായ വിദേശ കറന്‍സികള്‍, വജ്രം, മരതകം, മാണിക്യം തുടങ്ങിയ അമൂല്യമായ കല്ലുകള്‍, സ്വര്‍ണം, വെള്ളി, മൂല്യമേറിയ ലോഹങ്ങള്‍, ബാങ്ക് ചെക്കുകള്‍, ഒപ്പുവച്ച പ്രോമിസറി നോട്ടുകള്‍, മണി ഓര്‍ഡറുകള്‍ എന്നിവ കൈവശമുള്ളവര്‍ അക്കാര്യം അധികൃതരെ അറിയിക്കണം. രാജ്യത്തേക്ക് കൊണ്ടുവരികയോ പുറത്തേക്ക് കൊണ്ടുപോകുകയോ ചെയ്യാവുന്നതില്‍ കൂടുതലുണ്ടെങ്കില്‍ ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്റെ മുന്‍കൂര്‍ അനുമതി സ്വീകരിക്കണം.
Read Also: ഇറാൻ വിദേശകാര്യമന്ത്രി മോദിയെ കണ്ടു; നബി വിരുദ്ധ പ്രസ്താവന ഉന്നയിച്ചെന്ന് ഇറാൻ
മാത്രമല്ല അറൈവല്‍ അല്ലെങ്കില്‍ ഡിപ്പാര്‍ച്ചറിലെ ഇമിഗ്രേഷന്‍ ഹാളില്‍ നിന്നു ലഭിക്കുന്ന ഡിക്ലറേഷന്‍ അപേക്ഷ പൂരിപ്പിച്ച് കസ്റ്റംസ് അധികൃതര്‍ക്ക് നല്‍കണം. ഇതോടൊപ്പം മൂല്യം കാണിക്കുന്ന ബില്‍, ഒറിജിന്‍ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകളും ഇതോടൊപ്പം ഹാജരാക്കേണ്ടതുണ്ട്. യാത്രക്കാരന്‍ ഡിക്ലറേഷന്‍ അപേക്ഷ നല്‍കാതിരുന്നാലോ തെറ്റായ വിവരങ്ങള്‍ നല്‍കിയാലോ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നും അധികൃതര്‍ വ്യക്തമാക്കി.
Story Highlights: Possession of more than 50,000 riyals must be disclosed upon arrival in Qatar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here