റോഡപകടവും മരണങ്ങളും; ഇന്ത്യയിൽ റോഡപകടങ്ങളുടെ പട്ടികയിൽ മുന്നിൽ ഉത്തർപ്രദേശ്…

കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം ദേശീയ പാതകളിലെ മൊത്തം റോഡപകട മരണങ്ങളുടെ പട്ടികയിൽ ഉത്തർപ്രദേശ് ഒന്നാം സ്ഥാനത്ത്. 2020-ൽ 3,66,138 റോഡ് അപകടങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. അതിൽ 1,16,496 അതായത് 31.82% അപകടങ്ങളും ദേശീയ പാതയിലായിരുന്നു. 47,984 അതായത് 36.43%ആളുകൾ കൊല്ലപ്പെടുകയും 1,09,898 (31.55%) പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
“രാജ്യത്തെ മൊത്തം റോഡ് ശൃംഖലയുടെ 2.1 ശതമാനം മാത്രം പങ്കിടുന്ന ദേശീയ പാതകളിലാണ് 31.8% അപകടങ്ങളും 36.4% മരണങ്ങളും 31.6% അപകട പരിക്കുകളും സംഭവിച്ചത് എന്ന വസ്തുതയും തള്ളിക്കളയാനാകില്ല. ഹൈവേകളിലെ കൂടുതൽ അപകടങ്ങൾക്കും കാരണം റോഡുകളിലെ വാഹനങ്ങളുടെ ഉയർന്ന വേഗതയും ഉയർന്ന ട്രാഫിക്കും ആണ്.”
ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ഇന്ത്യയിലെ ദേശീയ പാതകളിലെ റോഡപകട മരണങ്ങളിൽ 16.4% ഉം യുപിയിൽ ആണ്. തൊട്ടുപിന്നിലായി മഹാരാഷ്ട്രയും (7.4%), കർണാടകയും (6.9%) ഉണ്ട്. ദേശീയ പാതകളിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് തമിഴ്‌നാടാണെന്നും റിപ്പോർട്ടിൽ പറയുന്നു.
2020-ൽ യുപിയിലെ ഹൈവേകളിൽ നടന്ന 13,695 വാഹനാപകടങ്ങളിൽ 7,859 പേരാണ് കൊല്ലപ്പെട്ടത്. മാരകമായ അപകടങ്ങളുടെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും മോശം സംസ്ഥാനമാണ് ഉത്തർപ്രദേശ്. 2020ൽ യുപി റിപ്പോർട്ട് ചെയ്ത 19,149 റോഡപകട മരണങ്ങളിൽ 13,684 എണ്ണം ദേശീയ, സംസ്ഥാന പാതകളിൽ സംഭവിച്ചതാണ്. മോശം റോഡ് എഞ്ചിനീയറിംഗും ട്രാഫിക് നിയമങ്ങളുടെ വലിയ തോതിലുള്ള ലംഘനവുമാണ് റോഡ് അപകട മരണങ്ങളിൽ സംസ്ഥാനം ഒന്നാം സ്ഥാനത്തെത്താനുള്ള രണ്ട് പ്രധാന കാരണങ്ങളെന്ന് സേവ് ലൈഫ് ഫൗണ്ടേഷന്റെ സ്ഥാപകനും സിഇഒയുമായ പിയൂഷ് തിവാരി പറഞ്ഞു.
Story Highlights: Uttar Pradesh continues to be at the top in road accident fatalities
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here