Advertisement

കള്ളനും പൊലീസും കളിക്കുന്നതിനിടയില്‍ 13കാരന്റെ വെടിയേറ്റ് മൂന്ന് വയസുകാരന് ദാരുണാന്ത്യം

June 11, 2022
2 minutes Read

അലബാമയിൽ കള്ളനും പൊലീസും കളിക്കുന്നതിനിടയില്‍ 13 വയസുകാരന്റെ അബദ്ധത്തിലുള്ള വെടിയേറ്റ്, ബന്ധുവായ മൂന്നു വയസുകാരനു ദാരുണാന്ത്യം. ജൂണ്‍ 9 നായിരുന്നു സംഭവം. മൊബൈല്‍ കൗണ്ടി ഹോമില്‍ സൂക്ഷിച്ചിരുന്ന തോക്ക് 13 കാരന്‍ കളിക്കുന്നതിനിടയില്‍ കണ്ടെത്തി. കളിയുടെ അവസാനം മൂന്ന് വയസുകാരനെ കണ്ടെത്തിയപ്പോള്‍ കയിലുണ്ടായിരുന്നു തോക്ക് ചൂണ്ടി കാഞ്ചിവലിച്ചു.

തോക്കില്‍ വെടിയുണ്ടയുണ്ടായിരുന്നു എന്നത് കുട്ടിക്കറിയില്ലായിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. അപകടം മനസിലാക്കിയ കുട്ടി ഉടന്‍ തന്നെ രക്ഷിതാക്കളെ വിവരമറിയിച്ചു. കളിക്കുമ്പോള്‍ വീണ് പരിക്കേറ്റു എന്നാണ് പതിമൂന്നുകാരന്‍ ആദ്യം പറഞ്ഞത്. പെട്ടെന്ന് തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Read Also: ഫിലാഡൽഫിയയിൽ വെടിവയ്പ്പ്; 3 മരണം, 13 പേർക്ക് പരുക്ക്

പതിമൂന്നുകാരന്റെ ജന്മദിനത്തില്‍ മാതാപിതാക്കള്‍ സമ്മാനമായി നല്‍കിയതായിരുന്നു എയര്‍ഗണ്‍. ഇത് ഇത്രയും അപകടകാരിയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് അവര്‍ പറഞ്ഞു. കുട്ടിയെ കസ്റ്റഡിയിലെടുത്ത് അശ്രദ്ധമായ കൊലപാതകത്തിന് കേസെടുത്ത് സ്ട്രിക്റ്റ് ലാന്റ് യൂത്ത് സെന്ററിലേക്ക് മാറ്റി.

Story Highlights: 3 year-old killed in Grand Bay accidentally shot by 13 year old relative

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top