സാങ്കേതിക മികവ് വാർത്താ ചാനലുകളെ കൂടുതൽ സ്വീകാര്യമാക്കിയെന്ന് ട്വന്റിഫോർ-ഫ്ലവേഴ്സ് ഗ്രൂപ്പ് സിഒഒ അനിൽ അയിരൂർ

സാങ്കേതിക മികവ് വാർത്താ ചാനലുകളെ ജനങ്ങൾക്കിടയിൽ കൂടുതൽ സ്വീകാര്യമാക്കിയെന്ന് ട്വന്റിഫോർ-ഫ്ലവേഴ്സ് ഗ്രൂപ്പ് സിഒഒ അനിൽ അയിരൂർ. മികച്ച സാങ്കേതിക സംവിധാനം വഴി വാർത്തകളെ ലളിതമായി പ്രേക്ഷകരിലെത്തിക്കാൻ കഴിയണം. ഡൽഹിയിൽ ഇന്ത്യൻ ടെലിവിഷൻ സമ്മിറ്റ് ആൻഡ് അവാർഡ് ചടങ്ങിൽ സംസാരിയ്ക്കുകയായിരുന്നു അനിൽ അയിരൂർ. ടെലിവിഷൻ അവാർഡുകളുടെ വിതരണത്തോടെ ആണ് ചടങ്ങുകൾ അവസാനിച്ചത്. (anil ayrur television summit awards)
Read Also: എന്നെ എന്നും ചേർത്തു നിർത്തിയ ചാനലാണ് ഫ്ലവേഴ്‌സ്’; ഐക്കൺ ഓഫ് ദ ഇയർ പുരസ്കാരം ഏറ്റുവാങ്ങി ഇന്ദ്രൻസ്
ടെലിവിഷൻ വാർത്താ മേഖലയിലെ മാറുന്ന കാലത്തെ സാധ്യതകളും വെല്ലുവിളികളും പൂർണമായി വിലയിരുത്തുന്ന തുറന്ന സംവാദം ആയിരുന്നു ഇന്ത്യൻ ടെലിവിഷൻ സമ്മിറ്റ് ആൻഡ് അവാർഡ് വേദിയിൽ നടന്നത്. വെർച്വൽ സങ്കേതികവിദ്യ വാർത്താ പ്രക്ഷേപണത്തിൽ കാതലായ മാറ്റങ്ങൾ വരുത്തിയതായി യോഗം വിലയിരുത്തി. വാർത്തകളെ കൂടുതൽ ലളിതവും വ്യക്തവുമായി പ്രേക്ഷകന് നൽകാൻ മികച്ച സാങ്കേതിക സംവിധാനം ഉപയോഗിക്കുക എന്നത് ഓരോ പ്രക്ഷേപകന്റെയും ചുമതലയാണ് എന്ന് 24 ന്യൂസിന്റെയും ഫ്ലവേഴ്സ്ന്റെയും ഗ്രൂപ്പ് സിഒഒ അനിൽ അയിരൂർ പറഞ്ഞു. വാർത്തകളെ പോലെ സാങ്കേതികതയോടും മുൻവിധി വേണ്ട എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ ടെലിവിഷൻ വാർത്താ പ്രക്ഷേപണ മേഖലയിലെ പ്രമുഖർ തങ്ങളുടെ അഭിപ്രായങ്ങൾ യോഗത്തിൽ പങ്കുവച്ചു. ചർച്ച സമ്മേളനങ്ങൾക്ക് തുടർച്ചയായി ടെലിവിഷൻ അവാർഡുകളുടെ വിതരണവും നടന്നു.
Story Highlights: anil ayrur television summit awards
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here