വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുമായി ആര്‍ ട്രീ ഫൗണ്ടേഷന്‍; ജൂലൈ 15 വരെ അപേക്ഷിക്കാം

കിടപ്പു രോഗികളായ നിര്‍ധന മാതാപിതാക്കളുടെ മക്കള്‍ക്ക് തുടര്‍ പഠനത്തിന് സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ച് ആര്‍ ട്രീ ഫൗണ്ടേഷന്‍. അംഗീകൃത സ്‌കൂളുകളിലും കോളജുകളിലും പ്ലസ് വണ്‍, പ്ലസ് ടു, ബിരുദ കോഴ്‌സുകള്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന്അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്ന 15 വിദ്യാര്‍ത്ഥികള്‍ക്കാണ് ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പ് നല്‍കുക. എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, വരുമാന സര്‍ട്ടിഫിക്കറ്റ്, തുടര്‍ വിദ്യാഭ്യാസത്തിന് തെരഞ്ഞെടുത്ത കോഴ്‌സിന്റെ രേഖകള്‍, മാതാപിതാക്കളുടെ മെഡിക്കല്‍ രേഖകള്‍ എന്നിവ സഹിതം നിശ്ചിത മാതൃകയില്‍ അപേക്ഷ സമര്‍പ്പിക്കണം.
rtreefoundation@gmail.com എന്ന ഇമെയില്‍ വഴിയാണ് അപേക്ഷകള്‍ അയക്കേണ്ടത്. ജൂലൈ 15 വരെ മാത്രമേ അപേക്ഷകള്‍ സ്വീകരിക്കൂ. കൂടുതല്‍ വിവരങ്ങള്‍ക്കായി 9188035450, 8943455543 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക. സ്‌കോളര്‍ഷിപ്പ് പ്രഖ്യാപനവും ആര്‍ ട്രീ ഫൗണ്ടേഷന്റെ നവീകരിച്ച ലോഗോ പ്രകാശനവും ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആര്‍. ബിന്ദു തിരുവനന്തപുരത്ത്
നിര്‍വ്വഹിച്ചു.
Story Highlights: educational scholarship by r tree foundation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here