സർക്കാരിനെ അപകീർത്തിപ്പെടുത്താൻ കോൺഗ്രസും ബിജെപിയും ഓവർടൈം വർക്ക് ചെയ്യുന്നു; കാനം രാജേന്ദ്രൻ

ഇടത് സർക്കാരിനെ അപകീർത്തിപ്പെടുത്താൻ കോൺഗ്രസും ബിജെപിയും ഓവർടൈം വർക്ക് ചെയ്യുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ആരെയും ഉപയോഗിച്ച് അപകീർത്തിപ്പെടുത്താനാണ് ശ്രമം. ഇത് ജനങ്ങളെ ഉപയോഗിച്ച് പ്രതിരോധിക്കുമെന്നും കാനം വ്യക്തമാക്കി.(kanam slams bjp and congress)
Read Also: കളിക്കളത്തിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും താരം; ഇൻസ്റ്റഗ്രാമിലും റെക്കോർഡുകൾ തകർത്ത് വിരാട്…
സർക്കാരിന് നാണക്കേടുണ്ടാക്കുന്നത് ആരായാലും അവർക്കെതിരെ നടപടി എടുക്കുമെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. വിജിലൻസ് മേധാവിക്കെതിരായ നടപടി അതിന്റെ ഭാഗമാണ്. നടപടി സംബന്ധിച്ച ആരോപണങ്ങളിൽ കാര്യമില്ലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.
ഏതോ പൊലീസുകാരൻറെ പൊട്ടബുദ്ധിയിൽ തോന്നിയ കാര്യമാണ് , അതിലപ്പുറം ഗൗരവം അതിന് കൊടുക്കേണ്ടതില്ല, ഭരണ നേതൃത്വം അറിഞ്ഞല്ല വിജിലൻസ് ഡയറക്ടറുടെ ഇടപെടൽ ഉണ്ടായതെന്നും കാനം രാജേന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
സ്വർണ്ണ-കറൻസി കടത്ത് കേസിലെ പുതിയ ആരോപണങ്ങൾക്കും വിവാദങ്ങൾക്കുമിടെ വിജിലൻസ് മേധാവിയെ തിരക്കിട്ട് മാറ്റിയ സംസ്ഥാന സർക്കാരിന്റെ നടപടിക്കെതിരെ പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. വിജിലൻസ് മേധാവി അജിത്ത് കുമാറിനെ സർക്കാർ ബലിയാടാക്കിയെന്നാണ് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം.
Story Highlights: kanam slams bjp and congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here