ഓണക്കാലത്തെ വരവേല്‍ക്കാനൊരുങ്ങി കീര്‍ത്തി നിര്‍മല്‍; ക്രാന്തി അരിയുടെ 25000 ടണ്‍ നെല്ലെത്തിക്കും

മലയാളികള്‍ക്ക് പ്രിയങ്കരവും സുപരിചിതവുമായ ക്രാന്തി അരി പുനരവതരിപ്പിക്കാനൊരുങ്ങി കീര്‍ത്തി നിര്‍മല്‍. ലഭ്യതക്കുറവുള്ള ക്രാന്തി അരിയുടെ 25000 ടണ്‍ നെല്ലാണ് ഓണക്കാലത്തിന് മുന്നോടിയായി കേരളത്തിലേക്ക് കീര്‍ത്തി നിര്‍മല്‍ എത്തിക്കുന്നത്.
2500 ടണ്‍ വരുന്ന ആദ്യ ലോഡ് ട്രെയിന്‍ മാര്‍ഗം അങ്കമാലിയിലെത്തി. മധ്യപ്രദേശില്‍ നിന്നും കേരളത്തിലേക്കെത്തുന്ന ക്രാന്തി, കര്‍ഷകരില്‍ നിന്നും നേരിട്ട് സംഭരിച്ചാണ് ഉപഭോക്താക്കള്‍ക്കായി നല്‍കുന്നത്.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറെ പ്രിയമുള്ള ക്രാന്തി മറ്റുള്ള അരിഭേദങ്ങളെ അപേക്ഷിച്ച് രുചിയിലും, ഗുണനിലവാരത്തിലും വളരെ മുന്നിലാണ്. മികച്ച ഗുണനിലവാരവുമുള്ള അരി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കി കേരളത്തിലെ അരി വിപണിയില്‍ മാറ്റം സൃഷ്ടിക്കാനൊരുങ്ങുകയാണ് കീര്‍ത്തി നിര്‍മല്‍.
Story Highlights: Keerthi Nirmal ready to welcome Onam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here