Advertisement

സ്വപ്‌നയുടെ വാക്കുകള്‍ നല്‍കുന്നത്ര പ്രാധാന്യത്തോടെ മാധ്യമങ്ങള്‍ പ്രധാനമന്ത്രിയുടെ പ്രസംഗം പോലും നല്‍കാറില്ല: വി ശിവന്‍കുട്ടി

June 11, 2022
3 minutes Read

സ്വപ്‌ന സുരേഷിന്റെ വാക്കുകള്‍ക്ക് അമിത പ്രാധാന്യം നല്‍കുന്നുവെന്ന ആരോപണമുയര്‍ത്തി മാധ്യമങ്ങള്‍ക്കുനേരെ രൂക്ഷവിമര്‍ശനവുമായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. പ്രധാനമന്ത്രിയുടെ സംഭാഷണത്തിനില്ലാത്തത്ര പ്രാധാന്യം മാധ്യമങ്ങള്‍ സ്വപ്‌നയുടെ സംഭാഷണത്തിന് നല്‍കി എന്നാണ് മന്ത്രിയുടെ വിമര്‍ശനം. ഒന്നുമല്ലാത്ത ഒരു സ്ത്രീയുടെ സംഭാഷണം മാധ്യമങ്ങള്‍ ഒന്നര മണിക്കൂര്‍ നല്‍കി. പ്രസിഡന്റിന്റേയും പ്രധാനമന്ത്രിയുടേയും പ്രസംഗം പോലും ഇതുപോലെ നല്‍കില്ല. സര്‍ക്കാരിന്റെ വികസന കാര്യങ്ങള്‍ക്ക് മാധ്യമങ്ങളില്‍ നിന്ന് ആവശ്യമായ പിന്തുണ കിട്ടുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. (media is giving swapna suresh words over importance says v sivankutty)

സ്വര്‍ണക്കള്ളക്കടത്തുമായി മുഖ്യമന്ത്രിയുടെ ഓഫിസിന് ബന്ധമുണ്ടെന്ന് വ്യാജമായി പ്രചരിപ്പിക്കാന്‍ വ്യാപക ശ്രമങ്ങള്‍ നടക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കുറ്റപ്പെടുത്തിയിരുന്നു. എല്‍ഡിഎഫ് സര്‍ക്കാരിനെ താഴെയിറക്കാമെന്ന മോഹം നടക്കാതായപ്പോള്‍ പുതിയ തിരക്കഥയുണ്ടാക്കുന്നുവെന്ന് കോടിയേരി വിമര്‍ശിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസിന് ബന്ധമുണ്ടെന്ന് വ്യാപകമായി പ്രചരിക്കപ്പെട്ടു. എന്നാല്‍ ചോദ്യം ചെയ്തപ്പോള്‍ മുഖ്യമന്ത്രിക്കോ ഓഫിസിനോ ബന്ധമില്ലെന്ന് സ്വപ്ന മൊഴി നല്‍കി. സ്വര്‍ണം അയച്ചവരേയും ഏറ്റുവാങ്ങിയവരേയും കേന്ദ്ര ഏജന്‍സികള്‍ പിടികൂടിയിട്ടില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.

Read Also: ‘രഹസ്യമൊഴിയിൽ ഉറച്ച് നിൽക്കുന്നു’, ഒപ്പമുള്ളവരെ വെറുതെ വിടൂ: ഈ കണ്ണീർ കള്ളമല്ല’ പൊട്ടിത്തെറിച്ച് സ്വപ്ന

പ്രതിപക്ഷ പാര്‍ട്ടികളുടെ സമരാഭ്യാസത്തിന് മുന്നില്‍ സര്‍ക്കാര്‍ കീഴടങ്ങില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആവര്‍ത്തിച്ചു. പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം കണക്കിലെടുത്ത് സംസ്ഥാനത്തുടനീളം പൊലീസിനെ വിന്യസിച്ചിരുന്നു. ചെല്ലാനത്തെ പരിപാടിക്ക് ശേഷം മുഖ്യമന്ത്രി പോയത് തൃശൂര്‍ രാമനിലയത്തിലാണ്. നാല്‍പ്പതംഗ കമാന്‍ഡോ സംഘമാണ് മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നത്.

Story Highlights: media is giving swapna suresh words over importance says v sivankutty

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top