Advertisement

‘സ്വപ്‌ന പുറത്തുവിട്ട ശബ്‌ദ സംഭാഷണങ്ങളിൽ പലതും എഡിറ്റ് ചെയ്‌ത്‌’; പിന്നിൽ ആരെന്ന് വിഡിയോ സഹിതം പുറത്തുവിടുമെന്ന് ഇബ്രാഹിം ട്വന്റിഫോറിനോട്

June 11, 2022
2 minutes Read

സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങൾക്ക് പിന്നിൽ ആരെന്ന് വിഡിയോ സഹിതം പുറത്തുവിടുമെന്ന് ഷാജ് കിരണിന്റെ സുഹൃത്ത് ഇബ്രാഹിം ട്വന്റിഫോറിനോട് പറഞ്ഞു. മൊബൈലിൽ നിന്ന് ഡിലീറ്റായ ദൃശ്യങ്ങൾ വീണ്ടെടുക്കാൻ തമിഴ്നാട്ടിൽ എത്തിയതാണ്. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളിൽ അഭിഭാഷകർക്കും എച്ച്ആർഡിഎസിനും പങ്കുണ്ട്. സ്വപ്‌ന പുറത്തുവിട്ട ശബ്‌ദ സംഭാഷണങ്ങളിൽ പലതും എഡിറ്റ് ചെയ്‌ത്‌ ചേർത്തതാണെന്നും ഇബ്രാഹിം പറഞ്ഞു.(swapna suresh audio was fake says ibrahim)

Read Also: കളിക്കളത്തിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും താരം; ഇൻസ്റ്റഗ്രാമിലും റെക്കോർഡുകൾ തകർത്ത് വിരാട്…

‘ഓഡിയോ ക്ലിപ്പ് റിക്കോർഡ് ചെയ്യുന്നതിന് മുൻപുള്ള രംഗങ്ങളാണ് സ്വപ്‌ന പുറത്തുവിട്ട ശബ്‌ദ സംഭാഷണം. അതിൽ പലതും എഡിറ്റ് ചെയ്‌ത്‌ ചേർത്തതാണ്. ഞങ്ങൾ ഭീഷണിപ്പെടുത്തിയതല്ല. വളരെ അടുത്ത ആളെന്ന നിലയിൽ ഉപദേശം പോലെ പറഞ്ഞതാണ്. നമ്മുടെ അടുത്തൊരാൾ കുടുങ്ങാതിരിക്കാൻ വേണ്ടിയാണ് ഉപദേശിച്ചത്. പറഞ്ഞിരിക്കുന്ന പല ഭാഗങ്ങളും രാജകിരണിന്റേയോ, എന്റെയോ അല്ല. അത് വേറെ ആരോ ആണ് സംസാരിക്കുന്നത്. ഞങ്ങൾ അതിനെതിരെ പൊലീസിൽ കേസ് ഫയൽ ചെയ്യും. സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങൾക്ക് പിന്നിൽ ആരെന്നത് വിഡിയോ സഹിതം പുറത്തുവിടും’- ഇബ്രാഹിം ട്വന്റിഫോറിനോട് പറഞ്ഞു.

അതേസമയം സ്വപ്ന സുരേഷ് പ്രതിയായ ഗൂഢാലോചനക്കേസില്‍ സരിതാ എസ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്തും. ഇതിനായി തിങ്കളാഴ്ച മജിസ്ട്രേറ്റ് കോടതിയില്‍ പൊലീസ് അപേക്ഷ നല്‍കും. സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ പറയാൻ പി സി ജോർജ് സമ്മർദ്ദം ചെലുത്തിയെന്നാണ് സരിതാ എസ് നായരുടെ ആരോപണം. സ്വപ്നയും പി സി ജോർജും ക്രൈം നന്ദകുമാറുമാണ് നീക്കത്തിന് പിന്നിലെന്നാണ് സരിത ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് മൊഴി നൽകിയിരിക്കുന്നത്. സ്വപ്നക്കെതിരെ ഷാജ് കിരൺ നൽകിയ പരാതി ഡിജിപി ഗൂഢാലോചന അന്വേഷിക്കുന്ന സംഘത്തിന് കൈമാറി.

Story Highlights: swapna suresh audio was fake says ibrahim

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top