മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം ശക്തം

മുഖ്യമന്ത്രി പിണറായി വിജയനെതിരെ പലയിടങ്ങളിലും ഇന്നും കരിങ്കൊടി പ്രതിഷേധം നടന്നു. കോട്ടക്കൽ, കക്കാട്, പുത്തനത്താണി എന്നിവടങ്ങളിൽ കരിങ്കൊടി പ്രതിഷേധമുണ്ടായി. യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകരുടെ നേതൃത്വത്തിലാണ് പ്രതിഷേധം. പന്തീരാങ്കാവിൽ മുഖ്യമന്ത്രിക്ക് നേരെ യുവ മോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചു.
ഇതിനിടെ കോഴിക്കോട് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാനെത്തിയവരെ അറസ്റ്റ് ചെയ്തു. കാരപ്പറമ്പില്‍ പ്രതിഷേധിക്കാനെത്തിയ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. യുവമോര്‍ച്ച പ്രവര്‍ത്തകരും കരിങ്കൊടി പ്രതിഷേധവുമായെത്തി. എരഞ്ഞിപ്പാലത്ത് യൂത്ത് ലീഗ്, യുവമോര്‍ച്ച പ്രവര്‍ത്തകരും കരിങ്കൊടി ഉയര്‍ത്തി പ്രതിഷേധിച്ചു.
അതേസമയം കോഴിക്കോട് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ കറുത്ത മാസ്‌ക് അഴിച്ചുമാറ്റാന്‍ ജനങ്ങളോട് ആവശ്യപ്പെടരുത് എന്ന് പൊലീസിന് നിര്‍ദേശം. സുരക്ഷാ
മേല്‍നോട്ട ചുമതലയുള്ള ഐജി അശോക് യാദവാണ് ഡിവൈഎസ്പിമാര്‍ക്ക് നിര്‍ദേശം നല്‍കിയത്.
Read Also: കറുത്ത മാസ്‌ക് അഴിപ്പിക്കരുത്; വിവാദത്തിനൊടുവില്‍ ഡിവൈഎസ്പിമാര്‍ക്ക് നിര്‍ദേശം
ജനങ്ങളെക്കൊണ്ട് കറുത്ത മാസ്‌ക് അഴിപ്പിക്കണമെന്ന് സര്‍ക്കാര്‍ തലത്തില്‍ യാതൊരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസ് വിശദീകരിച്ചത്. കോഴിക്കോടും മലപ്പുറത്തും ജനങ്ങള്‍ കറുത്ത മാസ്‌ക് ധരിച്ചെത്തുന്നത് വിലക്കിയത് വിവാദമായിരുന്നു. കറുത്ത മാസ്‌കോ വസ്ത്രങ്ങളോ ധരിക്കരുതെന്ന് പൊലീസ് നിര്‍ദേശമുണ്ടെന്നാണ് സംഘാടകര്‍ പറയുന്നത്. പന്തീരാങ്കാവില്‍ വെച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടി. കോഴിക്കോട് റസ്റ്റ് ഹൗസിലുള്ള മുഖ്യമന്ത്രിക്ക് ഡിസിപിയുടേയും ഡിവൈഎസ്പിമാരുടേയും നേതൃത്വത്തില്‍ വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
Story Highlights: Black flag protest against CM Pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here