എട്ടുമണിക്കൂര്‍ നീണ്ട തെരച്ചില്‍; ഒടുവില്‍ ലിജിന്റെ മൃതദേഹം കണ്ടെത്തി

വര്‍ക്കല ജനാര്‍ദ്ദനസ്വാമി ക്ഷേത്രക്കുളത്തില്‍ കുളിക്കവേ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. എട്ട് മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ഞെക്കാട് സ്വദേശി ലിജിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. (found dead body of lijin from varkala temple pond)
ഇന്നലെ വൈകിട്ട് 8.45ഓടെയാണ് സംഭവം നടക്കുന്നത്. കുളത്തില്‍ മുങ്ങിക്കുളിച്ചുകൊണ്ടിരുന്ന ലിജിനെ കാണാതായതിനെത്തുടര്‍ന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ കുളത്തിലാകെ ലിജിനായി തെരച്ചില്‍ നടത്തി. എന്നാല്‍ ഈ ശ്രമങ്ങള്‍ ഫലം കാണാതായതോടെ ഇവര്‍ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാര്‍ ഫയര്‍ ഫോഴ്‌സിനേയും പൊലീസിനേയും വിവരമറിയിച്ചു. നീണ്ട നേരം തെരഞ്ഞിട്ടും ലിജിനെ കണ്ടെത്താന്‍ കഴിയാതെ വരികയായിരുന്നു. ഇരുട്ട് കനത്തതോടെ തെരച്ചില്‍ ദുസ്സഹമായ പശ്ചാത്തലത്തില്‍ തെരച്ചില്‍ താല്‍ക്കാലിമായി നിര്‍ത്തിവച്ചിരുന്നു. ഇന്ന് വെളുപ്പിന് വീണ്ടും തെരച്ചില്‍ പുനരാരംഭിച്ച് മണിക്കൂറുകള്‍ കഴിഞ്ഞാണ് മൃതദേഹം കണ്ടെത്തിയത്.
Story Highlights: found dead body of lijin from varkala temple pond
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here