Advertisement

‘പ്രതിപക്ഷത്തിന്റേത് അർത്ഥശൂന്യമായ പ്രതിഷേധം’; പിണറായിക്ക് പിന്തുണയുമായി പ്രകാശ് കാരാട്ട്

June 12, 2022
2 minutes Read

പ്രതിപക്ഷ പാർട്ടികൾ മുഖ്യമന്ത്രിക്കെതിരെ നടത്തുന്നത് അർത്ഥശൂന്യമായ പ്രതിഷേധങ്ങളെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. നിലവിലെ വിവാദങ്ങൾക്ക് പിന്നിൽ ആസൂത്രണമുണ്ടെന്നും അവരുടെ ലക്ഷ്യം ഇടത് സർക്കാരെന്നും പ്രകാശ് കാരാട്ട് മാധ്യമപ്രവർത്തകരോട് പറഞ്ഞു. കേന്ദ്ര ഏജൻസികൾ സ്വർണ്ണക്കടത്ത് വിഷയം അന്വേഷിച്ചതാണ്. (prakashkaratt support over pinarayivijayan)

കഴിഞ്ഞ തെരെഞ്ഞടുപ്പിന് വിഷയം ചർച്ച ചെയ്യുകയും ഇടതുപക്ഷത്തിന് അനുകൂല വിധിയുണ്ടാകുകയും ചെയ്തതാണെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു. ഇപ്പോൾ നടക്കുന്നത് പിണറായിയെ ലക്ഷ്യം വച്ചുള്ള നീക്കം. ജനങ്ങൾക്കിടയിൽ സിപിഐഎം വസ്തുത അവതരിപ്പിക്കുമെന്നും കാരാട്ട് വ്യക്തമാക്കി.

Read Also: കളിക്കളത്തിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും താരം; ഇൻസ്റ്റഗ്രാമിലും റെക്കോർഡുകൾ തകർത്ത് വിരാട്…

അതിനിടയിൽ ജയില്‍ ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയെത്തിയ തവനൂരില്‍ സംഘര്‍ഷം. തവനൂരിലെ വേദിക്ക് പുറത്ത് യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രതിഷേധിച്ചു. കറുത്തവേഷമിട്ട് കരിങ്കൊടിയുമായാണ് പ്രതിഷേധം നടന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

പ്രവര്‍ത്തകര്‍ പൊലീസ് ബാരിക്കേഡ് മറികടന്നു. പ്രതിഷേധക്കാരെ പൊലീസ് വലിച്ചിഴച്ച് അറസ്റ്റ് ചെയ്ത് നീക്കുകയാണ്. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. അതേസമയം തവനൂരിലെ ജയില്‍ ഉദ്ഘാടനം നിര്‍വഹിച്ച ശേഷം മുഖ്യമന്ത്രി അടുത്ത വേദിയിലേക്ക് തിരിച്ചു.

Story Highlights: prakashkaratt support over pinarayivijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top