കരിങ്കൊടി കാണിച്ചാൽ എന്താണ് ശിക്ഷ ? [24 Explainer ]

മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ചുകൊണ്ടുള്ള പ്രതിപക്ഷത്തിന്റെ പ്രതിഷേധം അടിച്ചമർത്തുകയാണ് പൊലീസ്. യഥാർത്ഥത്തിൽ കരിങ്കൊടി വീശുന്നത് ക്രിമിനൽ കുറ്റമാണോ ? കരിങ്കൊടി വീശിയാൽ കേസെടുക്കാമോ ? ( black flag waving protest punishment ipc )
കരിങ്കൊടി കാണിച്ചാൽ പൊലീസ് സാധരണയായി എടുക്കുന്നത് ഐപിസി 144, 145 വകുപ്പുകൾ പ്രകാരമുള്ള കേസാണ്. നിയമവിരുദ്ധമായി സംഘം ചേരലിനാണ് കേസെടുക്കുന്നത്. രണ്ട് വർഷം വരെ തടവോ, പിഴയോ, തടവും പിഴയുമോ ലഭിക്കാവുന്ന കുറ്റമാണ് ഇത്.
വഴി തടഞ്ഞും, വാഹനത്തിന് മുന്നിലേക്ക് ചാടിയുമാണ് കരിങ്കൊടി വീശി പ്രതിഷേധം രേഖപ്പെടുത്തുന്നതെങ്കിൽ ഐപിസി 341 ചുമത്തും. മറ്റൊരു വ്യക്തിയെ തടഞ്ഞ് വയ്ക്കുന്നതിനുള്ള ശിക്ഷയാണ് ഇത്. ഒരു മാസം വരെ തടവോ 500 രൂപ പിഴയോ ലഭിക്കാവുന്ന കുറ്റമാണ് ഇത്.
ചില അവസരങ്ങളിൽ പൊതുസമാധാനം തകർക്കാൻ സംഘം ചേരുന്നതിന് ചുമത്തുന്ന ഐപിസി 151 കൂടി ഉൾപ്പെടുത്താം. ഇവയെല്ലാം ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ്.
Story Highlights: black flag waving protest punishment ipc
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here