കെപിസിസി ആസ്ഥാനത്ത് ഡിവൈഎഫ്ഐ പ്രതിഷേധം; പരസ്പ്പരം കല്ലേറ്

കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവന് മുന്നിൽ ഡിവൈഎഫ്ഐ പ്രതിഷേധം. വട്ടിയൂർക്കാവ് എംഎൽഎ വികെ പ്രശാന്തിന്റെ ഓഫീസിന് മുന്നിൽ യൂത്ത് കോൺഗ്രസ് മാർച്ച് നടത്തിയിരുന്നു. ഓഫീസിൽ അതിക്രമിച്ച് കടന്ന പ്രവത്തകർ സിപിഐഎം കൊടികൾ കത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ ഇന്ദിരാഭവന് മുന്നിലേക്ക് മാർച്ച് നടത്തുന്നത്.
കെപിസിസി ആസ്ഥാനത്തിന് മുന്നിൽ തടിച്ചുകൂടിയ ഡിവൈഎഫ്ഐ പ്രവർത്തകർ ഓഫീസിന് മുന്നിൽ മുദ്രവാക്യം വിളിച്ചു. ഇന്ദിരാഭവന് ഉള്ളിൽ ഉണ്ടായിരുന്ന കോൺഗ്രസ് പ്രവർത്തകർ പുറത്തുവന്ന് മുഖ്യമന്ത്രിക്കെതിരെ മുദ്രവാക്യം മുഴക്കി. തുടർന്ന് ഇരുവിഭാഗം പ്രവർത്തകരും ചേരിതിരിഞ്ഞ് കല്ലേറ് നടത്തി. കൂടുതൽ പൊലീസ് എത്തിയാണ് ഇവരെ പിടിച്ചുമാറ്റിയത്.
നേരത്തെ കെപിസിസി ആസ്ഥാനത്തിന് നേരെ കല്ലേറ് നടന്നിരുന്നു. ചിലര്‍ ഓഫിസിന് നേരെ കല്ലെറിയുകയും ഇന്ദിരാ ഭവന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ തല്ലിത്തകര്‍ത്തെന്നും കെപിസിസി നേതാക്കള്‍ പറഞ്ഞു. ആക്രമണത്തിന് പിന്നില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം വിവാദമായതിന് പിന്നാലെയാണ് ആക്രമണം നടന്നത്.
Story Highlights: dyfi protest at kpcc headquarters
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here