നെയ്‌ച്ചോറും ചിക്കന്‍ കറിയും…! ഒപ്പം മൊഹബത്ത് ചായയും; കൊച്ചിയുടെ നൈറ്റ് ലൈഫ് ആസ്വദിച്ച് നയന്‍സും വിക്കിയും

പനമ്പിള്ളി നഗറിലെ മന്ന റസ്റ്റോറന്റില്‍ ഇന്നലെ ഭക്ഷണം കഴിയക്കാനെത്തിയവര്‍ ആദ്യമൊന്ന് ഞെട്ടി. ആശ്ചര്യത്തോടെ വീണ്ടും ആ മുഖത്തേക്ക് നോക്കിയവര്‍ മനസില്‍ പറഞ്ഞു നയന്‍താര. അതെ നയന്‍താരയും വിഗ്നേഷും….! കൊച്ചിയിലെത്തിയ താരദമ്പതികള്‍ നയന്‍താരയും വിഗ്നേഷും ഡിന്നര്‍ കഴിക്കാന്‍ പനമ്പിള്ളി നഗറിലെ റസ്റ്റോറന്റില്‍. നയന്‍താരയുടെ കൊച്ചിയിലെ ഫ്‌ലാറ്റിലേക്ക് ഈ ഹോട്ടലില്‍ നിന്ന് ഉച്ചയ്ക്കു ഭക്ഷണം ഓര്‍ഡര്‍ ചെയ്തിരുന്നു ( nayanthara and vignesh shivan nightlife Kochi ).
തുടര്‍ന്ന് അപ്രതീക്ഷിതമായി ഒമ്പതുമണിയോടെ നയന്‍താരയും വിഗ്നേഷും പനമ്പിള്ളി നഗറിലെ ഹോട്ടിലെത്തുകയായിരുന്നു. ഇരുവരും നയന്‍താരയുടെ അമ്മയ്‌ക്കൊപ്പം ഹോട്ടലിലെത്തിയത്. ഇവിടുത്തെ സ്‌പെഷ്യല്‍ വിഭവങ്ങളൊക്കെ രണ്ടു പേരും ടേസ്റ്റു ചെയ്തു. നയന്‍ താരയ്ക്കു ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെട്ടത് നെയ്‌ച്ചോറും ചിക്കന്‍ കറിയുമാണ്.
ഇവിടുത്തെ സ്‌പെഷ്യന്‍ മൊഹബത്ത് ചായ വീണ്ടും വീണ്ടും നയന്‍താര ചോദിച്ചു വാങ്ങിച്ചുവെന്ന് റസ്‌റ്റോറന്റ് ഉടമ മുഹമ്മദ് ഹിജാസ് ട്വന്റിഫോറിനോട് പറഞ്ഞു. സ്‌പെഷ്യല്‍ രുചിക്കൂട്ടില്‍ തയാറാക്കുന്ന മൊഹബത്ത് ചായ ഇവിടുത്തെ സ്‌പെഷ്യല്‍ രുചിയാണ്. റസ്റ്റോറന്റില്‍ കഴിക്കാന്‍ എത്തിയവര്‍ക്കും നയന്‍ താരയുടെ വരവ് സര്‍പ്രൈസായിരുന്നു. രണ്ടു മണിക്കൂറോളം ഇവിടെ ചിലവഴിച്ച ശേഷമാണ് താരദമ്പതികളും കുടുംബവും മടങ്ങിയത്.
Story Highlights: ghee rice and chicken curry! And Mohabbat tea; nayanthara and vignesh shivan enjoying the nightlife of Kochi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here