Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ ( 13-06-2021)

June 13, 2022
1 minute Read
news round up june 13

ജനങ്ങൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാം, നുണക്കഥകൾ പ്രചരിപ്പിക്കുന്നത് നിക്ഷിപ്ത താത്പര്യക്കാർ; മുഖ്യമന്ത്രി ( news round up june 13 )

സുരക്ഷാ വിവാദത്തിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ആരുടെയും വഴി തടയുന്ന സാഹചര്യമുണ്ടാകില്ല. ജനങ്ങൾക്ക് ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കാനുള്ള അവകാശമുണ്ട്. തെറ്റായ പ്രചാരണം നിക്ഷിപ്ത താത്പര്യക്കാരുടേതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പ്രത്യേക വസ്ത്രം ധരിക്കാനാകില്ലെന്ന നിലപാട് സർക്കാർ എടുക്കില്ല. സർക്കാരിനെ അപകീർത്തിപ്പെടുത്താൻ കള്ളക്കഥകൾ പ്രചരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി വിമർശിച്ചു. കറുത്ത വസ്ത്രവും മാസ്കും ധരിക്കരുതെന്ന നിലപാട് സർക്കാരിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെ.സി വേണുഗോപാൽ കുഴഞ്ഞുവീണു; മുതിർന്ന കോൺഗ്രസ് നേതാക്കൾ കസ്റ്റഡിയിൽ

ഡൽഹിയിൽ കോൺഗ്രസ് പ്രക്ഷോഭത്തിനിടെ പൊലീസ് അതിക്രമം. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ കയ്യേറ്റം ചെയ്തു. തുടർന്ന് കെ.സി വോണുഗോപാൽ കുഴഞ്ഞുവണു. മുതിർന്ന കോൺഗ്രസ് നേതാക്കളെ തുഗ്ലക് പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

സംസ്ഥാനത്ത് മുഖ്യമന്ത്രിക്കെതിരെ വ്യാപക പ്രതിഷേധം

സംസ്ഥാനത്ത് ഇന്നും മുഖ്യമന്ത്രിക്കെതിരെ വ്യാപക പ്രതിപക്ഷ പ്രതിഷേധം നടക്കുകയാണ്. കണ്ണൂർ ഗസ്റ്റ്ഹൗസിന് മുന്നിൽ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ നിലയുറപ്പിച്ചു. പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പൊലീസ് ജലപീരങ്കി ഉപയോഗിച്ചു. പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത നീക്കി. തളിപ്പറമ്പ് കില പഠന കേന്ദ്രത്തിന് മുമ്പിൽ പ്രതിഷേധിച്ചവർക്കെതിരെ പൊലീസ് ലാത്തി വീശി. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശിയ 35 പേർ അറസ്റ്റിലായി.യൂത്ത് കോൺഗ്രസ്, യുവ മോർച്ച പ്രവർത്തകരാണ് അറസ്റ്റിലായത്.

എ.ഐ.സി.സി ആസ്ഥാനം പൊലീസ് വലയത്തില്‍; അക്ബര്‍ റോഡിൽ നിരോധനാജ്ഞ

നാഷണൽ ഹെറാൾഡ് കേസിൽ ഇഡിക്ക് മുന്നിൽ രാഹുൽ ഗാന്ധി ചോദ്യം ചെയ്യലിന് ഹാജരാകാനിരിക്കെ, എഐസിസി ഓഫീസ് പരിസരത്ത് കനത്ത സുരക്ഷാ സന്നാഹമൊരുക്കി ഡൽഹി പൊലീസ്. കോണ്‍ഗ്രസിന്റെ ഇ.ഡി ഓഫിസ് മാര്‍ച്ച് കണക്കിലെടുത്ത് അക്ബര്‍ റോഡിലും പരിസരത്തും നിരോധനാജ്ഞ. എ.ഐ.സി.സി ആസ്ഥാനം പൊലീസ് വലയത്തിലാണ്. അക്ബര്‍ റോഡിലേക്കുളള എല്ലാ പ്രവേശനകവാടവും പൊലീസ് അടച്ചു.

‘നാഷണൽ ഹെറാൾഡ് കേസ് രാഷ്ട്രീയ വൈരാഗ്യത്തിന്റെ ഭാഗം’; കെ സി വേണുഗോപാൽ ട്വന്റിഫോറിനോട്

നാഷണൽ ഹെറാൾഡ് കേസ് രാഷ്ട്രീയ വൈരാഗ്യത്തിന്റെ ഭാഗമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. നിയമ വ്യവസ്ഥയെ വെല്ലുവിളിക്കാൻ കോൺഗ്രസ് ആഗ്രഹിക്കാത്തതിനാലാണ് രാഹുൽ ഗാന്ധി ഇ.ഡിക്ക് മുന്നിൽ ഹാജരാകുന്നത്. രാഹുൽ ഗാന്ധി ഇ.ഡി ഓഫീസിൽ തുടരുന്നത് വരെ കോൺഗ്രസ് പ്രതിഷേധിക്കുമെന്ന് കെ സി വേണുഗോപാൽ ട്വന്റിഫോറിനോട് പറഞ്ഞു.

ഫ്രാങ്കോ മുളയ്ക്കൽ വീണ്ടും ജലന്ധർ രൂപതാധ്യക്ഷ പദവിയിലേക്ക്; നടപടികൾ തുടങ്ങി

കന്യാസ്ത്രീയുടെ പീഡന പരാതിയിൽ കുറ്റവിമുക്തനായ ഫ്രാങ്കോ മുളയ്ക്കൽ വീണ്ടും ചുമതലകളിലേക്ക്. ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോട്ടയം ജില്ലാ കോടതി വിധി വത്തിക്കാൻ അംഗീകരിച്ചു. പീഡന പരാതിയിൽ അറസ്റ്റിലായതിന് പിന്നാലെ 2018 ലാണ് ഫ്രാങ്കോ മുളയ്ക്കലിനെ ജലന്ധർ രൂപതയുടെ അധ്യക്ഷ പദവിയിൽ നിന്നും നീക്കിയത്. ഉടൻ ചമതലയേൽക്കുമെന്ന് ആർച്ച് ബിഷപ്പ് ലിയോ പോൾഡോ വ്യക്തമാക്കി.

Story Highlights: news round up june 13

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top