നാഷണൽ ഹെറാൾഡ് കേസ്; രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി

നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. ആവശ്യമെങ്കിൽ വിളിപ്പിക്കുമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. ഇ ഡി വിശദമായ ചോദ്യം ചെയ്യലിലേക്ക് കടന്നില്ല. 15 മിനിറ്റ് മാത്രമാണ് ചോദ്യം ചെയ്യൽ നീണ്ടുനിന്നത്. രാജ്യതലസ്ഥാനം ഇപ്പോഴും സംഘർഷ ഭരിതമാണ്. ഇ ഡി ഓഫിസിന് മുന്നിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. മുതിർന്ന നേതാക്കൾ പ്രതിഷേധിക്കുകയാണ്. എഐസിസി ആസ്ഥാനത്തിന് മുന്നിൽ കേന്ദ്രസേന ഉൾപ്പെടെ വൻ സന്നാഹം. രാഹുൽ ഗാന്ധിയുടെ അഭിഭാഷകരെ ഇ ഡി ഓഫീസിന് മുന്നിൽ പൊലീസ് തടഞ്ഞു.
പ്രദേശത്ത് ഇന്ന് രാവിലെ മുതൽ ഡൽഹി പൊലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. കൂടാതെ മുതിർന്ന കോൺഗ്രസ് നേതാക്കളും ഇ ഡി ഓഫീസിലെത്തിയിരുന്നു. എന്നാൽ ഡൽഹി പൊലീസ് കോൺഗ്രസ് പ്രവർത്തകരെ കൂട്ടത്തോടെ കാസ്റ്റഡിയിലെടുത്തു. എ ഐ സി സി ആസ്ഥാനത്തിന് മുന്നിൽ കേന്ദ്ര സേനയെ വിന്യസിച്ചു. കെ സി വേണുഗോപാൽ, പി ചിദംബരം ഉൾപ്പെടെയുള്ള നേതാക്കൾ ഇ ഡി ഓഫീസിന് മുന്നിലെത്തിയത്. എന്നാൽ അവരെ ബാരിക്കേടുമായി പൊലീസ് തടഞ്ഞു. പൊലീസും കോൺഗ്രസ് നേതാക്കളും തമ്മിൽ വലിയ രീതിയിലുള്ള തർക്കങ്ങൾ നടന്നു. രാഹുൽ ഗാന്ധി എത്ര സമയം ഇ ഡി ഓഫീസിൽ തുടരുന്നോ അത്ര സമയം പ്രവർത്തകരും പുറത്ത് പ്രതിഷേധവുമായി ഉണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്.
Read Also: നാഷണൽ ഹെറാൾഡ് കേസ്: രാഹുൽ ഗാന്ധി ഇന്ന് ഇഡിക്ക് മുന്നിൽ
പ്രതിഷേധ റാലിയുമായി മുന്നോട്ട് തന്നെയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ അറിയിച്ചു. എന്ത് പ്രത്യാഘാതവും നേരിടാൻ തയ്യാറാണെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി.ഇഡി ഓഫീസിലേക്ക് റാലി നടത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന് നേതാക്കൾക്ക് ഡൽഹി പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു.
Story Highlights: Rahul Gandhi’s interrogation completed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here