മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ സുധാകരന്റെ പങ്കന്വേഷിക്കണം: വി ശിവൻകുട്ടി

വിമാനയാത്രയ്ക്കിടെ മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിന്റെ ഗൂഢാലോചനയിൽ കെപിസിസി പ്രസിഡണ്ട് കെ സുധാകരന്റെ പങ്ക് അന്വേഷിക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി. പിടിയിലായവർ യൂത്ത് കോൺഗ്രസ് നേതാക്കളാണ്. ആർസിസിയിൽ രോഗിയെ കാണാൻ പോകുന്നു എന്ന വ്യാജേനയാണ് ഇവർ വിമാനത്തിനുള്ളിൽ കയറിപ്പറ്റിയത്.
അക്രമത്തിന് പിന്നിലെ ഗൂഢാലോചന കൃത്യമായി അന്വേഷിക്കണം. ഇത്തരം ആക്രമണങ്ങൾ ആസൂത്രണം ചെയ്ത ചരിത്രം കെ സുധാകരനാണ് ഉള്ളത്. ആക്രമണശ്രമം നടന്നിട്ടും അക്രമികളെ തള്ളിപറയാൻ കെ സുധാകരൻ ഇതുവരെ തയ്യാറായിട്ടില്ല. വിശദമായ ചോദ്യം ചെയ്യലിൽ ഗൂഢാലോചന പുറത്തുവരും.
മുഖ്യമന്ത്രി പിണറായി വിജയനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ല. മുഖ്യമന്ത്രിയെ ശാരീരികമായി ആക്രമിക്കാൻ ഇപ്പോൾ ശ്രമിച്ചത്. ലക്ഷക്കണക്കിന് സഖാക്കൾ മുഖ്യമന്ത്രിക്ക് കരുത്തായി ഉണ്ടെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
Story Highlights: V Sivankutty on k Sudhakaran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here