വികെ പ്രശാന്തൻ്റെ ഓഫീസിന് മുന്നിൽ പ്രതിഷേധം, കൊടികൾ കത്തിച്ചു

കെപിസിസി ആസ്ഥാനം അക്രമിക്കപ്പെട്ടതിന് പിന്നാലെ പ്രതിഷേധവുമായി കോൺഗ്രസ്. വട്ടിയൂർക്കാവ് എംഎൽഎ വികെ പ്രശാന്തിന്റെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി. ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞതോടെ സ്ഥലത്ത് സംഘർഷം ഉണ്ടായി.
പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി. ഒരു പ്രവർത്തകൻ്റെ തലയ്ക്ക് പരുക്കേറ്റു. അതേസമയം ഓഫീസിന് മുന്നിൽ ഉണ്ടായിരുന്ന സിപിഐഎം കൊടികൾ കോൺഗ്രസ് കത്തിച്ചു. നേരത്തെ കെപിസിസി ആസ്ഥാനത്തിന് നേരെ കല്ലേറ് നടന്നിരുന്നു.
ചിലര്‍ ഓഫിസിന് നേരെ കല്ലെറിയുകയും ഇന്ദിരാ ഭവന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ തല്ലിത്തകര്‍ത്തെന്നും കെപിസിസി നേതാക്കള്‍ പറഞ്ഞു. ആക്രമണത്തിന് പിന്നില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം വിവാദമായതിന് പിന്നാലെയാണ് ആക്രമണം നടന്നത്.
Story Highlights: youth congress Protest in front of VK Prashant’s office
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here