മകൾക്കും മരുമകനുമായി സ്പെഷ്യൽ വിരുന്നൊരുക്കി റഹ്മാൻ

മകൾ ഖദീജയ്ക്കും ഭർത്താവ് റിയാസ്ദീൻ ഷെയ്ഖ് മുഹമ്മദിനും വേണ്ടി സ്നേഹ സംഗീത വിരുന്നൊരുക്കി എ.ആർ.റഹ്മാൻ. ചെന്നൈയിൽ നടന്ന പരിപാടിയിൽ സോനു നിഗം, ഹണി സിങ് തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു. പരിപാടിക്കിടെയുള്ള എ.ആർ.റഹ്മാന്റേയും കുടുംബത്തിന്റേയും ചിത്രങ്ങൾ ഇതിനകം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു കഴിഞ്ഞു.
മേയ് 6നാണ് ഖദീജയും സൗണ്ട് എൻജിനീയർ റിയാസ്ദീൻ ഷെയ്ഖ് മുഹമ്മദും വിവാഹിതരായത്. അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. സിനിമാപ്രവർത്തകർക്കും സുഹൃത്തുക്കൾക്കുമായി കഴിഞ്ഞ ദിവസം ചെന്നൈയിൽ പ്രത്യേക വിവാഹവിരുന്ന് തന്നെ റഹ്മാൻ ഒരുക്കിയിരുന്നു. എ.ആർ.റഹ്മാന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരും ആഘോഷവേളയിൽ സന്നിഹിതരായിരുന്നു. അതിഥികൾ വേദിയിൽ തത്സമയം സംഗീതപരിപാടി അവതരിപ്പിച്ചതും ശ്രദ്ധേയമായി.
സൂര്യ, സ്റ്റാലിൻ, മണിരത്നം, സുഹാസിനി, സുജാത, ലിസി, റസൂൽ പൂക്കുട്ടി, ഗൗതം മേനോൻ, ബോണി കപൂർ എന്നിവരും വിവാഹ റിസപ്ഷന് എത്തിയിരുന്നു. 2021 ഡിസംബറിലാണ് ഖദീജയും റിയാസദ്ദീനുമായുള്ള വിവാഹനിശ്ചയം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങായിരുന്നു അത്.
Story Highlights: ar rahman hosts musical wedding reception for daughter
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here