Advertisement

പ്രതിപക്ഷ സമരത്തെ അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ എല്‍ഡിഎഫ്; നിര്‍ണായക എല്‍ഡിഎഫ് യോഗം ഇന്ന്

June 14, 2022
2 minutes Read
Critical LDF meeting today

മുഖ്യമന്ത്രിക്കെതിരായ പ്രതിപക്ഷ പ്രതിഷേധം ശക്തമായിരിക്കെ എല്‍ഡിഎഫ് യോഗം ഇന്ന് ചേരും. സ്വപ്നയുടെ ആരോപണങ്ങളെ തുടര്‍ന്ന് പ്രതിപക്ഷം നടത്തുന്ന സമരങ്ങള്‍ക്കെതിരെ വിപുലമായ കാമ്പയിന് യോഗം തീരുമാനമെടുക്കും. വിമാനത്തിനുള്ളില്‍ ഉണ്ടായ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം യുഡിഎഫിനെതിരെ ആയുധമാക്കാന്‍ ഒരുങ്ങുകയാണ് എല്‍ഡിഎഫ് നേതൃത്വം ( Critical LDF meeting today ).

സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് പ്രതിപക്ഷം സമരം ശക്തമാക്കിയത്. വിമാനത്തിനുള്ളിലും പ്രതിഷേധമുണ്ടായതോടെ അതേ നാണയത്തില്‍ തിരിച്ചടിക്കാനാണ് എല്‍ഡിഫ് നീക്കം. മറ്റു പ്രതിഷേധങ്ങളെ രാഷ്ട്രീയ വിശദീകരണയോഗം വിളിച്ച് പ്രതിരോധിക്കാന്‍ തീരുമാനിച്ചിരുന്ന എല്‍ഡിഎഫ് പുതിയ സാഹചര്യത്തില്‍ തന്ത്രം മാറ്റിയിട്ടുണ്ട്. മുഖ്യമന്ത്രിയെ അപകടപ്പെടുത്താന്‍ നീക്കം നടക്കുന്നുണ്ടെന്ന തരത്തിലേക്കാണ് മാറ്റം. വിമാനത്തിനുള്ളില്‍ ഉണ്ടായ പ്രതിഷേധം ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. എന്ത് തരത്തിലെ പ്രതിരോധമാണ് സര്‍ക്കാരിനും മുന്നണിക്കും ഒരുക്കേണ്ടതെന്ന കാര്യം ഇന്നത്തെ എല്‍ഡിഫ് യോഗം തീരുമാനിക്കും.

സ്വപ്ന ഇപ്പോള്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ രണ്ട് വര്‍ഷം മുന്‍പ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചതാണെന്നാണ് എല്‍ഡിഎഫിന്റെ നിലപാട്. മാത്രമല്ല ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും എല്‍ഡിഎഫ് പറയുന്നു. ബിജെപി ഗൂഢാലോചനക്ക് പ്രതിപക്ഷം വെള്ളവും വളവും നല്‍കുകയാണ് എന്നാണ് ആണ് ആക്ഷേപം. നിയമസഭാ സമ്മേളനം വരാനിരിക്കുന്ന സാഹചര്യത്തില്‍ അതില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളും നിലപാടുകളും എല്‍ഡിഎഫ് യോഗത്തില്‍ ചര്‍ച്ചയാകും.

Story Highlights: LDF to retaliate against opposition struggle with the same shame; Critical LDF meeting today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top