Advertisement

Honour Killing: തമിഴ്‌നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല; വിരുന്നിന് വിളിച്ച് വധുവിനെയും വരനെയും വെട്ടിക്കൊന്നു

June 14, 2022
3 minutes Read
Tamil Nadu honour killing

തമിഴകത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ദുരഭിമാനക്കൊല. അടുത്തിടെ വിവാഹിതരായ ശരണ്യ മോഹന്‍ എന്നീ ദമ്പതികളെ വധുവിന്റെ സ്വന്തം സഹോദരന്‍ തന്നെ അതിക്രൂരമായി വെട്ടിക്കൊന്നു. ഇന്നലെ വൈകിട്ടോടെ വിരുന്ന് നല്‍കാനെന്ന് പറഞ്ഞ് വിളിച്ച് വരുത്തിയാണ് ഇരുവരെയും ബന്ധുക്കള്‍ വെട്ടിവീഴ്ത്തിയത്. ഇതനുസരിച്ച് വീട്ടിലെത്തിയ ശരണ്യയെയും മോഹനെയും സഹോദരനായ ശക്തിവേല്‍, ബന്ധു രഞ്ജിത് എന്നിവര്‍ ചേര്‍ന്ന് വെട്ടിക്കൊല്ലുകയായിരുന്നു. അഞ്ച് ദിവസം മുമ്പ് മാത്രമാണ് ശരണ്യയും മോഹനും വിവാഹിതരായത്. രണ്ട് ജാതിവിഭാഗങ്ങളില്‍പ്പെട്ടവരാണ് ശരണ്യയും മോഹനും. കൊലപാതകത്തിന് ശേഷം പ്രതികള്‍ ഒളിവിലാണ് ( Tamil Nadu honour killing ).

വിവാഹത്തെക്കുറിച്ച് അറിഞ്ഞ ശരണ്യയുടെ സഹോദരന്‍ ശക്തിവേല്‍, ഇരുവരോടും ക്ഷമിച്ചുവെന്ന് പറഞ്ഞ് വീട്ടിലേക്ക് തിരിച്ച് വരാന്‍ ശരണ്യയോട് അഭ്യര്‍ത്ഥിച്ചു. ചോളപുരത്തെ സ്വന്തം വീട്ടില്‍ത്തന്നെ കഴിയാമെന്നും, തിരികെ വരണമെന്നും ഇരുവരോടും ശക്തിവേല്‍ പറഞ്ഞു. സന്തോഷത്തോടെ വീട്ടിലേക്ക് ഇന്നലെ എത്തിയ ഇരുവരും വീട്ടുവളപ്പിലേക്ക് കാല്‍കുത്തിയതും ശക്തിവേലും ബന്ധുവും വടിവാളുമായി എത്തി വെട്ടുകയായിരുന്നു.

കുംഭകോണത്തിനടുത്തുള്ള ചോളപുരത്തെ തുളുക്കവേലി സ്വദേശിയായിരുന്നു ശരണ്യ. 31കാരനായ മോഹനും 22കാരിയായ ശരണ്യയും തിരുനെല്‍വേലിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യവേയാണ് കണ്ടുമുട്ടുന്നത്. നേഴ്‌സായ ശരണ്യ കുറച്ച് കാലം മുമ്പാണ് ആശുപത്രിയില്‍ ജോലിക്കെത്തിയത്. പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവരാണ് ശരണ്യയും മോഹനും.

Read Also: സ്വപ്‌ന സുരേഷനെതിരെ കേസെടുത്ത് കസബ പൊലീസ്; കലാപ ആഹ്വാനശ്രമത്തിന് കേസെടുത്തു

തങ്ങളുടെ പ്രണയം സ്വന്തം വീട്ടില്‍ പറഞ്ഞപ്പോള്‍ ശരണ്യയുടെ വീട്ടുകാര്‍ കടുത്ത രീതിയില്‍ത്തന്നെ ഇവരുടെ വിവാഹത്തെ എതിര്‍ത്തു. സ്വന്തം സമുദായത്തില്‍പ്പെട്ട ഒരാളെത്തന്നെ വിവാഹം ചെയ്‌തേ തീരൂ എന്ന് വാശി പിടിച്ച കുടുംബത്തിന്റെ സമ്മര്‍ദ്ദത്തെ അതിജീവിച്ച്, ഇരുവരും ചെന്നൈയിലെത്തി ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ജൂണ്‍ 9നായിരുന്നു ചെന്നൈയില്‍ വെച്ച് ഇരുവരും വിവാഹിതരായത്.

Story Highlights: Tamil Nadu honour killing: Death sentence of woman victim’s brother commuted to life

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top