ഗ്രൂപ്പിൽ 512 പേരെ ചേർക്കാം, പുതിയ ഫീച്ചറുകളുമായി വാട്സാപ്പ്

പുതിയ ഫീച്ചറുകളുമായി വാട്സാപ്പ്. ഒരു ഗ്രൂപ്പിൽ 512 പേരെ വരെ ചേർക്കാൻ അനുവദിക്കുന്നതാണ് പ്രധാന ഫീച്ചറുകളിലൊന്ന്. പുതിയ ഗ്രൂപ്പ് സൈസ് ലിമിറ്റ് ഫീച്ചർ മെയിൽ പ്രഖ്യാപിക്കുകയും തെരഞ്ഞെടുത്ത ഉപയോക്താക്കൾക്കായി പുറത്തിറക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ബീറ്റാ പതിപ്പ് ഉപയോഗിക്കുന്ന എല്ലാവർക്കുമായി ഈ ഫീച്ചർ ലഭ്യമാണ്.
ജനപ്രിയ മെസേജിങ് സേവനമായ വാട്സാപ് പുതിയ ഫീച്ചറുകളും സുരക്ഷാ സംവിധാനങ്ങളുമാണ് ഓരോ പതിപ്പിലും പരീക്ഷിക്കുന്നത്. പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തിയ പതിപ്പുകൾ അതിവേഗം പുറത്തിറക്കുകയും ചെയ്യുന്നുണ്ട്. ഇതിലെ പ്രധാന അപ്‌ഡേറ്റാണ് ഗ്രൂപ്പ് സൈസ് ലിമിറ്റ് ഫീച്ചർ. ഏറ്റവും പുതിയ അപ്‌ഡേറ്റ് ഉപയോഗിച്ച് ഇനി 512 പേരെ വരെ ഗ്രൂപ്പിൽ ചേർക്കാനാകും. നിലവിൽ ഗ്രൂപ്പിൽ ചേർക്കാവുന്ന പരാമവധി അംഗങ്ങളുടെ എണ്ണം 256 ആണ്.
Story Highlights: WhatsApp new feature rolled out
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here