Advertisement

എസ്എസ്എൽസി വിജയശതമാനം 99.26 ; എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത് 44363 കുട്ടികൾ

June 15, 2022
3 minutes Read
sivankutty

വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഇത്തവണത്തെ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.26 ആണ് വിജയശതമാനം. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത് 44363 കുട്ടികളാണ്. ആകെ പരീക്ഷ എഴുതിയ 4,26,469 വിദ്യാർഥികളിൽ 4,23,303 പേരാണ് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയത്.

വിജയശതമാനം ഏറ്റവും കൂടുതൽ കണ്ണൂരും ഏറ്റവും കുറവ് വയനാട്ടിലുമാണ്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ വിദ്യാർഥികളുള്ളത്. നാലു മണി മുതൽ ഫലം വെബ്സൈറ്റുകളിൽ ലഭ്യമാകും.

Read Also: എസ്.എസ്.എല്‍.സി – പ്ലസ് ടു പരീക്ഷകൾക്ക് ഗ്രേസ് മാർക്ക് നൽകില്ല; വിദ്യാഭ്യാസ വകുപ്പ്

എസ്എസ് എൽ സി- പ്ലസ് ടു പരീക്ഷകൾക്ക് ഇത്തവണയും ഗ്രേസ് മാർക്ക് നൽകില്ല. കലാ-കായിക മത്സരങ്ങൾ നടത്താത്ത സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. എൻസിസി ഉൾപ്പെടെ ഉള്ളവയ്ക്കും ഗ്രേസ് മാർക്ക് ഉണ്ടാകില്ല.

പരീക്ഷാഫലം എങ്ങനെ അറിയാം?

ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. keralaresults.nic.in അല്ലെങ്കില്‍ keralapareekshabhavan.in
ഹോംപേജില്‍, ‘Kerala SSLC Result 2022’എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
റോള്‍ നമ്പര്‍, മറ്റ് ലോഗിന്‍ വിശദാംശങ്ങള്‍ രേഖപ്പെടുത്തി സമര്‍പ്പിക്കുക
എസ്.എസ്.എല്‍.സി ഫലം സ്‌ക്രീനില്‍ കാണാനാകും
ഫലം ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റെടുക്കാം.

Story Highlights: Kerala SSLC Result 2022: 99.26 Percent pass, 44,363 get A plus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top