Top Singer : ആങ്കറിംഗിൽ മാത്രമല്ല പഠനത്തിലും മിടുക്കി; പത്തിൽ തിളങ്ങി മീനാക്ഷി

ബാലതാരമായി അഭിനയലോകത്തേക്ക് എത്തി അവതാരകയായി തിളങ്ങി പ്രേക്ഷകരുടെ പ്രിയ മീനൂട്ടിക്ക് പത്താം ക്ലാസ് പരീക്ഷയിൽ മിന്നും വിജയം. ഒരു ബി പ്ലസും ബാക്കി എ പ്ലസുമാണ് മിടുക്കി കരസ്ഥമാക്കിയിരിക്കുന്നത്. ( top singer meenakshi sslc result )
രസകരമായ ഒരു ക്യാപ്ഷനൊപ്പമാണ് മീനാക്ഷി പരീക്ഷ ഫലം പങ്കുവെച്ചിരിക്കുന്നത്. ‘ഒന്ന് ബി പോസിറ്റീവായിരിക്കാൻ ബാക്കിയെല്ലാം എ പോസിറ്റീവ്’ എന്നാണ് കുറിച്ചിരിക്കുന്നത്. മീനാക്ഷിക്ക് ആശംസയുമായി നിരവധി ആളുകളാണ് എത്തിയിരിക്കുന്നത്. അയൽപക്കത്തെ കുട്ടി എന്ന സ്‌നേഹം മലയാളികൾക്ക് മീനാക്ഷിയോട് ഉണ്ട്. അതുകൊണ്ടുതന്നെ ഈ വിജയം പ്രേക്ഷകരും ഏറ്റെടുത്തിരിക്കുകയാണ്.
കിടങ്ങൂർ ഗവൺമെന്റ് സ്‌കൂളിൽ നിന്നുമാണ് മീനാക്ഷി പത്താം ക്ലാസ് പാസായിരിക്കുന്നത്. പരീക്ഷാഫലത്തിൽ മീനാക്ഷിയുടെ യഥാർത്ഥ പേരും കാണാം. അനുനയ അനൂപ് എന്നാണ് മീനാക്ഷിയുടെ യഥാർത്ഥ പേര്. ഫിസിക്‌സിനാണ് മീനാക്ഷിക്ക് ബി പ്ലസ് ലഭിച്ചത്.
സ്‌കൂൾ വിദ്യാർത്ഥിനിയായ മീനാക്ഷി പരീക്ഷാകാലമായതിനാൽ പാട്ടുവേദിയിൽ നിന്നും ഇടവേളയെടുത്തിരുന്നു. പരീക്ഷ കഴിഞ്ഞ് മടങ്ങിയെത്തിയ മീനാക്ഷിക്ക് സ്വീകരണമൊരുക്കിയിരുന്നു പാട്ടുവേദി.
Read Also: Uppum Mulakum പാറുക്കുട്ടി പഴയ കൊച്ചു കുഞ്ഞല്ല; മിടുക്കിക്കുട്ടിയെ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
ആലിംഗനങ്ങളോടെ പരീക്ഷാ വിശേഷങ്ങൾ ചോദിച്ചറിഞ്ഞാണ് സുഹൃത്തും സഹ അവതാരകയുമായ ശ്രേയക്കുട്ടിയും വിധികർത്താക്കളും സ്വീകരിച്ചത്. ഹൃദ്യമായ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു.
Story Highlights: top singer meenakshi sslc result
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here