അഗ്നിപഥ് പദ്ധതിയെ പിന്തുണച്ച് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിംഗ്

കേന്ദ്ര സർക്കാരിൻ്റെ ‘അഗ്നിപഥ്’ പദ്ധതിയെ പിന്തുണച്ച് സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിംഗ് (NIOS) മുഖേന പത്താം ക്ലാസ് പാസായ അഗ്നിവീരന്മാർക്ക് 12-ാം ക്ലാസ് പാസ് സർട്ടിഫിക്കറ്റ് നേടാൻ കഴിയുന്ന പ്രത്യേക പദ്ധതി ആരംഭിക്കും. രാജ്യരക്ഷാ അധികാരികളുമായി കൂടിയാലോചിച്ച ശേഷമാകും ഇത്. ഈ സർട്ടിഫിക്കറ്റ് തൊഴിൽ-ഉന്നത വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് അംഗീകരിക്കപ്പെട്ടതായിരിക്കും.
സമൂഹത്തിൽ ഉത്പാദനപരമായ പങ്ക് വഹിക്കാനുള്ള മതിയായ വിദ്യാഭ്യാസ യോഗ്യതയും വൈദഗ്ധ്യവും നേടുന്നതിന് അഗ്നിവീരന്മാർക്ക് ഇത് പ്രയോജനം ചെയ്യും. NIOS ന്റെ പ്രത്യേക പദ്ധതിയിൽ എൻറോൾമെന്റ്, കോഴ്‌സുകളുടെ വികസനം, വിദ്യാർത്ഥികളുടെ പിന്തുണ, സ്വയം പഠന സാമഗ്രികൾ നൽകൽ, പഠന കേന്ദ്രങ്ങളുടെ അക്രഡിറ്റേഷൻ, വ്യക്തിഗത സമ്പർക്ക പരിപാടി, മൂല്യനിർണ്ണയം, സർട്ടിഫിക്കേഷൻ എന്നിവ ഉൾപ്പെടുന്നു.
Welcome the forward-looking initiative of @DselEduMinistry to institute a special programme in consultation with @DefenceMinIndia for enabling 10th pass #Agniveers to further their education and obtain a 12th pass certificate through @niostwit.
— Dharmendra Pradhan (@dpradhanbjp) June 16, 2022
Story Highlights: NIOS to launch special programme for Agniveers to obtain Class 12 certificate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here