നെഹ്‌റു വംശത്തെ ഇല്ലാതാക്കാൻ ബിജെപി ശ്രമിക്കുന്നു; ശിവസേന

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ രാഹുൽ ഗാന്ധിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത സംഭവത്തിൽ കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് സേന മുഖപത്രമായ ‘സാമ്ന’. ജവഹർലാൽ നെഹ്‌റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ സ്മരണകൾ മായ്ക്കാൻ ബിജെപി ശ്രമിക്കുന്നു. നെഹ്‌റു-ഗാന്ധി വംശത്തെ നശിപ്പിക്കാനും കേന്ദ്രം ആഗ്രഹിക്കുന്നുവെന്ന് ശിവസേന ആരോപിച്ചു.
ബിജെപിയുടേത് വിലകുറഞ്ഞ ശക്തി പ്രകടനം മാത്രമാണ്. രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ “ആരുടെയും കോളറിൽ പിടിക്കാൻ” കഴിയുമെന്ന് കാണിക്കാൻ. ഇത് അധികാരത്തിന്റെ അഹങ്കാരമാണെന്നും സാമ്ന ലേഖനത്തിൽ പറയുന്നു. എതിരാളികളെ ഉന്മൂലനം ചെയ്യാൻ ഹിറ്റ്‌ലർ നിർമ്മിച്ച വിഷവാതക അറകൾ കൂടി പണിതാൽ മോദി ഹിറ്റ്‌ലറിന് തുല്യമാകും. ഇന്ന് രാഹുലും സോണിയ ഗാന്ധിയുമാണെങ്കിൽ, നാളെ ഇത് ആർക്കും സംഭവിക്കാമെന്നും ലേഖനത്തിൽ പറയുന്നു.
Story Highlights: bjp seeks to eradicate nehru dynasty; shiv sena
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here