Advertisement

കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ രക്ഷപ്പെട്ട പ്രതി അറസ്റ്റിൽ

June 16, 2022
2 minutes Read
Survivor arrested

കാസർകോട് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ രക്ഷപ്പെട്ട പ്രതിയെ കാപ്പചുമത്തി അറസ്റ്റ് ചെയ്തു. ലഹരി കേസുകളിലുൾപ്പെടെ പ്രതിയായ ആലമ്പാട് സ്വദേശി അമീർ അലിയെ ബെംഗളൂരുവിൽ നിന്നാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. കാസർകോട് സബ് ഡിവിഷൻ പരിധിയിൽ മാത്രം ഇയാൾക്കെതിരെ പതിനഞ്ചിലധികം കേസുകളുണ്ട് ( Survivor arrested ).

കഴിഞ്ഞ മാസം 23 നാണ് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് കാസർകോട് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടയിൽ അമീർ അലി പൊലീസിന്റെ കണ്ണ് വെട്ടിച്ച് രക്ഷപ്പെട്ടത്. പിന്നാലെ ഇയാൾക്കൊപ്പമുണ്ടായിരുന്ന എസ്ഐ അടക്കം കണ്ണൂർ എആർ ക്യാംപിലെ മൂന്ന് പൊലീസുകാരെ സസ്പെന്റ് ചെയ്തു. അമീർ അലിക്കായി പൊലീസ് വ്യാപക പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ക‍ർണാടകയിൽ പ്രതിക്കുള്ള ബന്ധങ്ങൾ കണ്ടെത്തിയ പൊലീസ് അന്വേഷണം അവിടേക്ക് മാറ്റുകയായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസമാണ് ബെംഗളൂരുവിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ കാസർകോട് ഡിവൈഎസ്പി പി.ബാലകൃഷ്ണന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

Read Also: Defendant arrested while fleeing to be produced in court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top