ലോക കേരള സഭ കൊണ്ട് എന്തു നേട്ടമുണ്ടായി? കെ സുരേന്ദ്രൻ

ലോക കേരള സഭ കൊണ്ട് എന്ത് നേട്ടമുണ്ടായെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ചോദ്യത്തിന് ഉത്തരമില്ലാതെ സ്പീക്കറും നോർക്ക റൂട്സ് വൈസ് ചെയർമാനും ഇരുട്ടിൽ തപ്പുകയാണ്. കൊവിഡും യുക്രൈൻ യുദ്ധവും പ്രളയാനന്തര സഹായവും അടക്കം ഒരുപാട് കാര്യങ്ങൾ ചെയ്തെന്നാണ് സ്പീക്കർ പറയുന്നത്. എന്നാൽ ഇതെല്ലാം കേന്ദ്രസർക്കാർ ചെയ്തതാണെന്നും ലോക കേരള സഭയ്ക്ക് ഒരു പങ്കുമില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം രണ്ട് തവണ ആർഭാടമായി നടന്ന ലോക കേരളാ സഭ സംസ്ഥാനത്തിന് സാമ്പത്തിക നഷ്ടമല്ലാതെ മറ്റൊന്നും സംഭാവന ചെയ്തിട്ടില്ല. അല്ലെങ്കിൽ കൃത്യമായി കണക്ക് വച്ച് മുഖ്യമന്ത്രി മറുപടി പറയണം. സർക്കാർ ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പണമില്ലാത്ത സർക്കാർ അനവസരത്തിൽ കോടികൾ ധൂർത്തടിക്കുകയാണ്. അഴിമതി മാത്രം ലക്ഷ്യം വച്ചുള്ള ലോക കേരള സഭ ലോകത്തുള്ള മുഴുവൻ മലയാളികൾക്കും നാണക്കേടാണെന്നും കെ.സുരേന്ദ്രൻ ആരോപിച്ചു.
Story Highlights: what is the benefit ok loka kerala sabha? k surendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here