Advertisement

ഏകദിനത്തില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടി ഇംഗ്ലണ്ട്; റെക്കോര്‍ഡ്

June 17, 2022
3 minutes Read
england won against netherlands in one day cricket match

നെതര്‍ലന്‍ഡ്‌സിനെതിരായ ഏകദിനത്തില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടി ഇംഗ്ലണ്ട് (498 റണ്‍സ്). ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ഇംഗ്ലണ്ട് നേടിയത്. ഇംഗ്ലണ്ട് താരങ്ങളായ ഫില്‍ സാല്‍ട്ട്, ഡേവിഡ് മലാന്‍, ജോസ് ബട്‌ലര്‍ എന്നിവര്‍ സെഞ്ച്വറി നേടി.( england won against netherlands in one day cricket match)

2018ല്‍ ആസ്‌ട്രേലിയക്കെതിരെ ഇംഗ്ലണ്ട് തന്നെ നേടിയ 481 റണ്‍സെന്ന റെക്കോഡാണ് പുതുക്കിയത്.ഓപണര്‍ ഫില്‍ സാല്‍ട്ട് 93 പന്തില്‍ 122ഉം ഡേവിഡ് മലാന്‍ 109 പന്തില്‍ 125ഉം റണ്‍സാണ് അടിച്ചെടുത്തത്. സ്‌ഫോടനാത്മകമായ ബാറ്റിങാണ് ജോസ് ബട്‌ലര്‍ കാഴ്ച വച്ചത്.

Read Also: നിലവിലെ ഫോം പരിഗണിക്കുമ്പോൾ ഋഷഭ് പന്ത് ടി-20 ടീമിൽ നിർബന്ധമായും ഉൾപ്പെടേണ്ട താരമല്ല: വസീം ജാഫർ

50 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 498 റണ്‍സ് നേടിയാണ് ഇംഗ്ലണ്ട് ലോക റെക്കോഡിട്ടത്.
223 റണ്‍സിലാണ് ഇംഗ്ലണ്ടിന്റെ രണ്ടാം വിക്കറ്റു വീണത്. സ്‌കോര്‍ 407 ല്‍ നില്‍ക്കെ മൂന്നും നാലും വിക്കറ്റുകളും വീണു.

Story Highlights: england won against netherlands in one day cricket match

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top