Advertisement

കാത്തിരിപ്പിന് വിരാമം; കെ.എസ്.ആർ.ടി.സിയിലെ ശമ്പള വിതരണം ഇന്ന് ആരംഭിക്കും

June 17, 2022
2 minutes Read

കെ.എസ്.ആർ.ടി.സിയിലെ ശമ്പള വിതരണം ഇന്ന് ആരംഭിക്കും. ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കുമാണ് ആദ്യഘട്ടത്തിൽ ശമ്പളം നൽകുന്നത്.
ഇതുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി ആന്റണി രാജു മാനേജ്മെന്റിന് നിർദേശം നൽകി. മാനേജ്മെന്റ് സർക്കാരിനോട് അധിക സഹായം ആവശ്യപ്പെട്ടു. 35 കോടി രൂപയാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

കെ.എസ്​.ആർ.ടി.സിയിലെ ശമ്പളമുടക്കത്തിൽ പ്രതിഷേധിച്ച്​ ഭരണാനുകൂല സംഘടനകളടക്കം പ്രക്ഷോഭത്തിനൊരുങ്ങിയതോടെ സമരങ്ങളോടുള്ള മുൻനിലപാട്​ ഗതാഗതമന്ത്രി ആന്‍റണി രാജു മയപ്പെടുത്തിയിരുന്നു. ന്യായമായ കാര്യത്തിന്​ സമരം ചെയ്യുന്ന തൊഴിലാളി സംഘടനകളെ കുറ്റപ്പെടുത്താനാവില്ലെന്നായിരുന്നു​ ഗതാഗത മന്ത്രി പറഞ്ഞത്.

Read Also: ഇലക്ട്രിക് ബസുകളിലേക്ക് ചുവടുമാറ്റി കെ.എസ്.ആർ.ടി.സി; അഞ്ച് ബസുകൾ ഹരിയാനയിൽ നിന്ന് പുറപ്പെട്ടു

‘വരുമാനത്തെ ബാധിക്കാതെയും പണിമുടക്ക്​ നടത്താ​തെയും സമരം ചെയ്യുമെന്ന നിലപാട്​ സ്വാഗതാർഹമാണ്​. ഇതിന്​ സർക്കാർ എതിരല്ല. ഇത്തരം സമരങ്ങളുമായി വരുന്നതിനെ ആർക്കും തടയാനുമാകില്ല. ഇടതുസർക്കാർ ഭരിക്കുമ്പോൾ പ്രശ്നങ്ങൾ സർക്കാരിന്‍റെ ശ്രദ്ധയിൽപെടുത്താനുള്ള സമരങ്ങൾ അനിവാര്യവുമാണ്​. സംഘടനകളുടെ സമീപനം ഇപ്പോൾ കുറേക്കൂടി പോസിറ്റീവാണ്​. അതിനെ സ്വാഗതം ചെയ്യുന്നു’- മന്ത്രി പ്രതികരിച്ചു.

Story Highlights: Salary distribution in KSRTC will start today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top