യുവാക്കളുടെ ശബ്ദം കേന്ദ്രം അവഗണിക്കുന്നു; അഗ്നിപഥിനെതിരെ സോണിയ ഗാന്ധി

കേന്ദ്ര സർക്കാർ യുവാക്കളുടെ ശബ്ദം അവഗണിക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. പുതിയ റിക്രൂട്ട്‌മെന്റ് പദ്ധതി തീർത്തും ദിശാബോധമില്ലാത്തതാണ്. അക്രമരഹിതമായും സമാധാനപരമായും പ്രതിഷേധിക്കണമെന്ന് സോണിയാ ഗാന്ധി യുവാക്കളോട് അഭ്യർത്ഥിച്ചു. അതേസമയം സർ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ച സോണിയ ഗാന്ധിയുടെ ആരോഗ്യ നിലയിൽ പുരോഗതി.
കോൺഗ്രസ് യുവാക്കൾക്കൊപ്പമുണ്ട്. ദിശാബോധമില്ലാത്ത പദ്ധതിയാണ് അഗ്നിപഥ്. സ്കീം ഉടൻ പിൻവലിക്കണമെന്നും കോൺഗ്രസ് അധ്യക്ഷ ആവശ്യപ്പെട്ടു. ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകൾ നേരിടുന്ന സോണിയയുടെ ശ്വാസനാളിയിലെ അണുബാധ കുറഞ്ഞുവരികയാണ്. മൂക്കില്‍ നിന്നുള്ള രക്തസ്രാവം മാറി. നിലവിൽ നിരീക്ഷണത്തില്‍ കഴിയുകയാണ് സോണിയ. സോണിയയുടെ ആരോഗ്യാവസ്ഥ സംബന്ധിച്ച് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം വിശദമായ വാര്‍ത്ത കുറിപ്പിറക്കിയിരുന്നു.
Story Highlights: ‘Agnipath’ Violence: Sonia Gandhi’s Appeal To Protesters From Hospital
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here