പ്രജ്ഞാ സിംഗിന് ദാവൂദ് സംഘത്തിന്റെ വധഭീഷണി

മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിൽ നിന്നുള്ള ബിജെപി എംപി പ്രജ്ഞാ സിംഗ് ഠാക്കൂറിന് വധഭീഷണി. ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ ഇഖ്ബാൽ കസ്‌കറിന്റെ ആളാണ് വിളിച്ചതെന്ന് ടിടി നഗർ പൊലീസിൽ നൽകിയ പരാതിയിൽ ഠാക്കൂർ പറയുന്നു. കേസ് രജിസ്റ്റർ ചെയ്ത പൊലീസ് തെരച്ചിൽ നടത്തിവരികയാണ്.
വെള്ളിയാഴ്ച രാത്രി വൈകിയാണ് സാധ്വി പ്രജ്ഞയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതെന്നാണ് വിവരം. സംഭവസമയത്ത് സാധ്വിയുടെ കൂടെയുണ്ടായിരുന്നവർ സംഭാഷണത്തിന്റെ വീഡിയോയും പകർത്തിയിട്ടുണ്ട്. ഇതിൽ ഭീഷണി കോൾ വിളിച്ചയാളുമായി ഠാക്കൂർ സംസാരിക്കുന്നത് കാണാം. ‘ഞാൻ ഇഖ്ബാൽ കസ്‌കറിന്റെ ആളെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും നിങ്ങളെ ഉടൻ കൊല്ലുമെന്നും’ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി.
രണ്ട് മിനിറ്റിലധികം ദൈർഘ്യമുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഭീഷണി ഫോൺ കോളിന്റെ കൃത്യമായ വിവരങ്ങളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. നേരത്തെ എംപിയായതിന് ശേഷം പ്രഗ്യാ ഠാക്കൂറിന് അജ്ഞാത നമ്പറുകളിൽ നിന്ന് ഭീഷണി സന്ദേശങ്ങളും ഫോൺ കോളുകളും വന്നിട്ടുണ്ട്.
Story Highlights: Death Threats From Dawood Ibrahim’s Brother: BJP’s Pragya Thakur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here