അയൂബ് ഖാന്‍ സ്വന്തം മകളെ വിവാഹം കഴിക്കുന്നുവെന്ന് പ്രചാരണം; വാര്‍ത്തയുടെ സത്യമെന്ത്?
[24 fact check]

കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അയൂബ് ഖാന്‍ സ്വന്തം മകളെ വിവാഹം കഴിക്കുന്നു എന്ന പേരില്‍ പ്രചരിക്കുന്ന ഒരു വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ ഏറെ നാളുകളായി പ്രചരിക്കുന്നുണ്ട്. ഹൈദരാബാദിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അയൂബ് ഖാന്‍ തന്റെ സ്വന്തം മകള്‍ തരുണം ഖാനെ വിവാഹം കഴിക്കുന്നു എന്നാണ് പ്രചരിക്കുന്നത്.(did ayub khan marry his daughter fact check)
ഇവരുടെ മതമടക്കം എടുത്തുപറഞ്ഞാണ് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടക്കുന്നത്. പിതാവിന്റെയും മകളുടെയും ചിത്രങ്ങളടങ്ങിയ പത്രവാര്‍ത്തകള്‍ എന്ന രീതിയിലാണ് സ്‌ക്രീന്‍ ഷോട്ടുകളുള്ളത്. എന്നാല്‍ പ്രചരിക്കുന്ന വാര്‍ത്ത സത്യമല്ല. രണ്ട് വര്‍ഷത്തോളമായി ഇന്റര്‍നെറ്റില്‍ ഈ വാര്‍ത്ത കറങ്ങിനടക്കുന്നുണ്ട്.
നേരത്തെ തരുണം ഖാന്‍ വിവാഹത്തിനെന്ന രീതിയിലുള്ള തന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഇതിന്റെ തലക്കെട്ട് മാറ്റിയും അയൂബ് ഖാന്റെ ചിത്രം എഡിറ്റ് ചെയ്ത് ചേര്‍ത്തുമാണ് വ്യാജമായി പ്രചരിപ്പിച്ചത്. നേരത്തെ വിരാട് കോലിയുടെ ഭാര്യയാണെന്ന അവകാശമുയര്‍ത്തുന്ന ചിത്രവും തരുണം പങ്കുവച്ചിരുന്നു.
Story Highlights: did ayub khan marry his daughter fact check
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here