രാഹുല്‍ ഗാന്ധിക്കെതിരായ ഇ ഡി നടപടി: പ്രതിഷേധ വേദി മാറ്റി കോണ്‍ഗ്രസ്

രാഹുൽ ഗാന്ധിക്കെതിരായ ഇഡി നടപടിയില്‍ നാളെ പ്രതിഷേധം ജന്തർമന്ദറില്‍. രാവിലെ 10 മണി മുതലാണ് പ്രതിഷേധം. എഐസിസിയിൽ നിന്നുള്ള പ്രതിഷേധം പൊലീസ് തടയുന്നതിനാലാണ് വേദി ജന്തർമന്ദറിലേക്ക് മാറ്റിയത്.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ നാളെ രാവിലെ 11 മണിക്ക് ചോദ്യംചെയ്യലിന് ഹാജരാകാനാണ് രാഹുല്‍ ഗാന്ധിക്ക് ഇഡി നൽകിയ നിര്‍ദേശം
മൂന്ന് തവണ ചോദ്യം ചെയ്തെങ്കിലും രാഹുലിന്‍റെ മറുപടി തൃപ്തികരമല്ലെന്നാണ് ഇഡി വ്യക്തമാക്കുന്നത്. രാഹുലിനെതിരായ ഇഡി നടപടി, അഗ്നിപഥ് തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് നാളെ വൈകുന്നേരം അഞ്ച് മണിക്ക് കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രപതിയെ കാണും
Read Also: യുവാക്കള്‍ സൈന്യത്തില്‍ നില്‍ക്കുന്നത് ബിജെപിക്ക് കാവലിനല്ല; രാഹുല്‍ ഗാന്ധി
അതേസമയം ഇ ഡി ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് എം.പി എന്ന നിലയില്‍ രാഹുല്‍ ഗാന്ധിയ്ക്ക് പ്രത്യേക പരിഗണനയ്ക്ക് അര്‍ഹത ഇല്ലെന്ന് ലോകസഭാ സ്പീക്കര്‍ കോണ്‍ഗ്രസിനെ അറിയിച്ചു. വെള്ളിയാഴ്ച അവധി അംഗീകരിച്ചതിനെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി തിങ്കളാഴ്ച ഇ ഡിയ്ക്ക് മുന്നില്‍ ഹാജരാകുന്നത്. ഇതുവരെയുള്ള ദിവസങ്ങളില്‍ രാഹുല്‍ നല്‍കിയ മറുപടികള്‍ ഇ ഡി അവലോകനം ചെയ്തിരുന്നു. പൊരുത്തക്കേടുകളും വസ്തുതാപരമല്ലാത്തതുമായ നിലപാടുകളും മൊഴിയില്‍ ഉണ്ടെന്നാണ് ഇ ഡി യുടെ വിലയിരുത്തല്‍. 76 ശതമാനം ഓഹരി കുടുംബത്തിന്റെ പേരില്‍ എത്തിയിട്ടും മോത്തിലാല്‍ വോറയ്ക്ക് മാത്രമേ ഇക്കാര്യത്തിലെ സാമ്പത്തിക വശം ബോധ്യമുള്ളു എന്ന നിലപാടാണ് ഇ ഡി അംഗീകരിക്കാത്തത്.
Story Highlights: ED action against Rahul Gandhi: Congress changes venue of protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here