Advertisement

വിമാന യാത്രക്കാരുടെ സാധനങ്ങള്‍ മോഷ്ടിച്ചാല്‍ കടുത്ത ശിക്ഷ; മുന്നറിയിപ്പുമായി സൗദി പ്രോസിക്യൂഷന്‍

June 19, 2022
2 minutes Read

വിമാനത്തിൽ സഹയാത്രികരുടെയോ വിമാനത്തിലെയോ സാധനങ്ങള്‍ മോഷ്ടിക്കുന്നതിനെതിരെ യാത്രക്കാര്‍ക്ക് സൗദി അധികൃതരുടെ മുന്നറിയിപ്പ്. വിമാനത്തിലെ എന്തെങ്കിലും സാധനങ്ങളോ മറ്റ് യാത്രക്കാരുടെ സാധനങ്ങളോ മോഷ്ടിച്ചതായി കണ്ടെത്തിയാല്‍ അഞ്ച് വര്‍ഷം ജയില്‍ ശിക്ഷയും അഞ്ച് ലക്ഷം റിയാൽ പിഴയും ലഭിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

സൗദി അറേബ്യയിലെ സിവില്‍ ഏവിയേഷന്‍ നിയമം 154-ാം വകുപ്പ് അനുസരിച്ച് വിമാനത്തില്‍ യാത്ര ചെയ്യുന്ന യാത്രക്കാരുടെ സാധനങ്ങളോ വിമാനത്തിലെ സാധനങ്ങളോ മോഷ്‍ടിക്കുന്നത് വലിയ കുറ്റകൃത്യമായാണ് കണക്കാക്കുന്നത്. അറസ്റ്റ് ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ ഇതിന്റെ പേരില്‍ സ്വീകരിക്കേണ്ടി വരുമെന്നും പ്രോസിക്യൂഷന്‍ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

Read Also: ജിസിസിയിലെ താമസക്കാർക്ക് വിസയില്ലാതെ സൗദി അറേബ്യ സന്ദർശിക്കാം; പുതിയ നീക്കവുമായി അധികൃതർ

സൗദിയിലെ സിവില്‍ ഏവിയേഷന്‍ നിയമം 167-ാം വകുപ്പ് പ്രകാരമാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷ വിധിക്കുന്നത്. അഞ്ച് വര്‍ഷത്തില്‍ കവിയാത്ത തടവും അഞ്ച് ലക്ഷം റിയാല്‍ വരെയുള്ള പിഴയുമാണ് നിയമം അനുശാസിക്കുന്ന ശിക്ഷ. തടവും പിഴയും ഒരുമിച്ചും പ്രതികള്‍ക്ക് ലഭിക്കും.

Story Highlights: Saudi Arabia warns against stealing belongings of air passengers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top