Advertisement

മുതിർന്ന പൗരൻമാർക്ക് ട്രെയിൻ ടിക്കറ്റ് നിരക്കിൽ കൺസെഷൻ ലഭിക്കുമോ ? [ 24 Fact Check ]

June 19, 2022
2 minutes Read
senior citizen wont get concession in train

മുതിർന്ന പൗരൻമാർക്ക് ട്രെയിൻ ടിക്കറ്റ് നിരക്കിൽ കൺസെഷൻ ലഭിക്കുമെന്ന് പ്രചാരണം. കഴിഞ്ഞ ദിവസമാണ് ട്രെയിൻ യാത്രികരായ മുതിർന്ന പൗരന്മാർക്ക് ടിക്കറ്റ് നിരക്കിൽ ജൂലൈ 1 മുതൽ കൺസെഷൻ ലഭിക്കുമെന്ന വാർത്ത പുറത്ത് വരുന്നത്. ( senior citizen wont get concession in train )

എന്നാൽ വാർത്ത തള്ളി പിഐബി രംഗത്ത് വന്നു. ഇന്ത്യൻ റെയിൽവേ മുതിർന്ന പൗരന്മാർക്ക് ടിക്കറ്റ് നിരക്കിൽ കൺസെഷൻ നൽകുന്നില്ല. നിലവിൽ ഭിന്നശേഷിക്കാർ, രോഗികൾ, വിദ്യാർത്ഥികൾ എന്നിവർക്ക് മാത്രമാണ് ടിക്കറ്റ് നിരക്കിൽ ഇളവുള്ളത്.

മുൻപ് 58 വയസ് കഴിഞ്ഞ സ്ത്രീകൾക്കും 60 വയസ് കഴിഞ്ഞ പുരുഷന്മാർക്കും ട്രെയിൻ ടിക്കറ്റ് നിരക്കിൽ ഇളവ് നൽകിയിരുന്നു. എന്നാൽ 2020 മാർച്ചോടെ ഇളവ് നൽകുന്ന രീതി നിർത്തലാക്കുകയായിരുന്നു. നിലവിൽ ഇത് തിരികെ കൊണ്ടുവരാൻ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയിട്ടുണ്ട്.

Story Highlights: senior citizen wont get concession in train

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top