Advertisement

വൃദ്ധിമാൻ സാഹ ത്രിപുരയ്ക്ക് വേണ്ടി കളിച്ചേക്കുമെന്ന് സൂചന

June 19, 2022
1 minute Read

ബംഗാൾ വിക്കറ്റ് കീപ്പർ ബാറ്റർ വൃദ്ധിമാൻ സാഹ വരുന്ന സീസണുകളിൽ ത്രിപുരയ്ക്ക് വേണ്ടി കളിച്ചേക്കുമെന്ന് സൂചന. ഉപദേശകനായും താരമായും കളിക്കാനാണ് സാഹയുടെ ലക്ഷ്യം. ബംഗാൾ ക്രിക്കറ്റ് അസോസിയേഷനുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണ് താരം ടീം മാറാനൊരുങ്ങുന്നത്.

“ത്രിപുരക്ക് വേണ്ടി ഉപദേശകനായും താരമായും കളിക്കാനാണ് സാഹയുടെ ലക്ഷ്യം. ത്രിപുര ബോർഡ് അംഗങ്ങളുമായി താരം ചർച്ചകൾ നടത്തുന്നുണ്ട്. പക്ഷേ, ഒന്നും തീരുമാനിച്ചിട്ടില്ല. ആദ്യം ബംഗാൾ ക്രിക്കറ്റ് ബോർഡും ബിസിസിഐയും സാഹയ്ക്ക് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നൽകണം.”- അധികൃതരെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

Story Highlights: Wriddhiman Saha Tripura team

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top