‘ഓറിയോണ്‍ കീച്ച് സിംഗ്’; ആദ്യമായി കുഞ്ഞിന്റെ ഫോട്ടോ പങ്കുവച്ച് യുവരാജ് സിംഗ്

ആദ്യമായി തന്റെ കുഞ്ഞിന്റെ ചിത്രം ആരാധകര്‍ക്കായി പങ്കുവച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗ്. ഭാര്യ ഹേസല്‍ കീച്ചിനും കുഞ്ഞിനുമൊപ്പമുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് യുവരാജ് പങ്കുവച്ചത്. ഹേസിലിനും യുവിക്കും കുഞ്ഞ് പിറന്നുവെന്ന വാര്‍ത്ത ആരാധകര്‍ ഏറ്റെടുത്തിരുന്നു.(yuvraj singh shares his child pictures)
ഫാദേഴ്‌സ് ഡേയിലാണ് തങ്ങളുടെ ലോകത്തേക്ക് കുഞ്ഞുമകനെ സ്വാഗതം ചെയ്തത്. ഓറിയോണ്‍ കീച്ച് സിംഗ് എന്നാണ് കുഞ്ഞിന് യുവിയും കുടുംബവും നല്‍കിയ പേര്. നിന്റെ ഓരോ പുഞ്ചിരിയിലും കണ്ണുകള്‍ തിളങ്ങും. നക്ഷത്രങ്ങള്‍ക്കിടയില്‍ നിന്റെ പേരെഴുതിയ പോലെ…’. യുവരാജ് ട്വീറ്റില്‍ കുറിച്ചു.
Welcome to the world ????? ????? ????? ❤️. Mummy and Daddy love their little “puttar”. Your eyes twinkle with every smile just as your name is written amongst the stars ✨ #HappyFathersDay @hazelkeech pic.twitter.com/a3ozeX7gtS
— Yuvraj Singh (@YUVSTRONG12) June 19, 2022
ഇതാദ്യമായാണ് യുവരാജ് സിംഗ്- ഹേസല്‍ കീച്ച് ദമ്പതികള്‍ കുഞ്ഞിന്റെ ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവയ്ക്കുന്നത്. ജനുവരി 25നാണ് തങ്ങള്‍ക്ക് കുഞ്ഞ് ജനിച്ച വിവരം യുവരാജ് അറിയിച്ചത്. യുവിക്കും കുഞ്ഞിനുമൊപ്പമുള്ള ചിത്രങ്ങള്‍ ഫാദേഴ്‌സ് ഡേ ആശംസക്കൊപ്പം ഹേസലും പങ്കുവച്ചിട്ടുണ്ട്.
Story Highlights: yuvraj singh shares his child pictures
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here